മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ദുരന്തം പെയ്തിറങ്ങിയ വാര്‍ത്ത അറിഞ്ഞ നിമിഷം തന്നെ സേവന സന്നദ്ധരായി ദുരന്തമുഖത്ത് പകരം വെയ്ക്കാനില്ലാത്ത സാന്നിധ്യമാണ് സേവാഭാരതി. ദുരന്തത്തിന്റെ ആഴം മനസിലായപ്പോള്‍ത്തന്നെ സേവാഭാരതി ജില്ലാ നേതൃത്വത്തില്‍ നിന്നും ദുരന്ത സ്ഥലത്തേക്ക് എത്താനുള്ള നിര്‍ദേശം പ്രാദേശിക ഘടകത്തിലേക്ക് പോയി. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ഇരുപതുപേരുടെ സംഘം ദുരന്ത സ്ഥലത്തെത്തി. കരള്‍ പിളരുന്ന കാഴ്ചയാണ് അവിടെ കണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിറങ്ങി.
ശനിയാഴ്ച എഴുപത്തഞ്ചോളം പ്രവര്‍ത്തകരാണ് സേവനത്തില്‍ ഏര്‍പ്പെട്ടത്. അവരെ ഇരുപതു കിലോമീറ്ററിനിപ്പുറത്തുവച്ച് അധികൃതര്‍ കടത്തിവിടാതെ തടഞ്ഞുവെങ്കിലും ആരും പിന്മാറിയില്ല. വനപാതയിലൂടെ എല്ലാവരും പെട്ടിമുടിയിലെത്തി. അന്ന് മൃതദേഹങ്ങളില്‍ മിക്കതും സേവാഭാരതി പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ടാറ്റാ ടീയുടെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരികെ എത്തിച്ച മൃതദേഹങ്ങള്‍ സംസ്കരിക്കുവാനും സേവാഭാരതി സഹായം ചെയ്തു.
മണ്കൂനക്കടിയില് ജീവന്റെ തുടിപ്പ് തിരയുകയായിരുന്നു ഓരോ പ്രവര്‍ത്തകനും. ഇന്നലെ നൂറോളം പ്രവര്‍ത്തകരാണ് സേവന രംഗത്ത് ഉണ്ടായിരുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധി ഇനിയാരും ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞെങ്കിലും തങ്ങള്‍ ജീവന്റെ ഒരംശം ഒരാളിലെങ്കിലും ഉണ്ടെങ്കില്‍ അവരെ രക്ഷിക്കാനാണ് പ്രയത്നിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ടി.ആര്. രഞ്ജിത്ത്, വി.കെ. ഷാജി, ടി.കെ. രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതി സേവന രംഗത്ത് ഉള്ളത്
നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് സേവാഭാരതി പ്രവര്ത്തകന്
വി എസ് വിശാല്‍ ഫേസ് ബുക്കിലിട്ട കുറിപ്പ് വൈറലായി.
അതിങ്ങനെ
രാവിലെ 9.30 സേവാഭാരതിയുടെ ജില്ല കാര്യാലയത്തിലേക്ക് ഫോണ്‍, മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉരുള്‍ പൊട്ടല്‍ ,രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാകണം. ജില്ലയിലെ പല ഭാഗങ്ങളിലേക്ക് സന്ദേശം പോയി, ആദ്യം തയ്യാറായി എത്തിയത് രാജാക്കാട് സേവാഭാരതി.
മഴക്കാലമായാല്‍ കാക്കി ട്രൗസര്‍ വീടിന് മുമ്പില്‍ അഴയില്‍ ഇട്ടിരിക്കും, എപ്പോഴാണ് ആവശ്യം എന്ന് അറിയില്ല. പലരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല , 25 ല്‍ പരം പ്രവര്‍ത്തകര്‍ തയ്യാറായി കിട്ടിയ ആയുധങ്ങളും എടുത്ത് ട്രൗസറും ധരിച്ച് ഫ്രണ്ട് ഉള്ള ജീപ്പുകളില്‍ പെരിയവരയില്‍ എത്തി,
വാഹനങ്ങളുടെ നീണ്ട നിര.പക്ഷെ അവിടെ നിന്ന് പോകണമെങ്കില്‍ നടക്കണം 25 സാ.2 വര്‍ഷം മുമ്പ് തകര്‍ന്ന പാലത്തിന് പകരം ഉള്ള താല്‍ക്കാലിക പാലം ഒലിച്ചു പോയതിനാല്‍ ഗതാഗതം നിലച്ചു പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് തീര്‍ന്നില്ല. സേവാഭാരതി പ്രവര്‍ത്തകര്‍ പാലം കടന്ന് അപ്പുറം എത്തി കിട്ടിയ വാഹനങ്ങളില്‍ പെട്ടിമുടിയില്‍ എത്തി.
അവിടെ കണ്ട കാഴ്ച്ച ഒരു പ്രദേശം മുഴുവന്‍ ഒലിച്ചുപോയിരിക്കുന്നു , ബന്ധുക്കള്‍ അലമുറയിട്ട് കരയുന്നു.പോലിസിന്റെയും ,ഫയര്‍ഫോഴ്സിന്റെയും കര്‍മ്മനിരതരായ ഉദ്യോഗസ്ഥര്‍ ജീവന് പണയം വച്ച് മണ്ണും കല്ലുകളും മാറ്റുന്നു, മറ്റൊന്നും ആലോചിക്കാനോ പറയാനോ സമയം ഇല്ല. എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി,.
ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ പറ്റിയെങ്കില്‍ എന്ന ചിന്തയായിരുന്നു ഓരോരുത്തര്‍ക്കും. കൊറോണ എന്ന ചിന്ത പോലും ആരിലും വന്നില്ല. പോലീസും ഫയര്‍ഫോഴ്സും വേണ്ട സഹകരണം നല്കി.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഞടട കാര്‍ക്കെന്താ ഇവിടെ കാര്യം.രക്ഷാപ്രവര്‍ത്തനത്തിനിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുന്ന കുറച്ച് ചെറുപ്പക്കാര്‍.50 സാ അകലെ നിന്ന് വന്ന ട്രൗസറും ഇട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഞടട പ്രവര്‍ത്തകരുടെ സാന്നിധ്യം 20 സാ അകലെ നിന്ന് വന്ന പലര്‍ക്കും ദഹിച്ചില്ല, ദൂരം അല്ല വിഷയം ട്രൗസറാണ് വിഷയം.
50 ല്‍ പരം ജീവനുകള്‍ മണ്ണിനടിയില്‍ കിടക്കുന്നു .
ഈ സമയം രാഷ്ടീയം കളിക്കാന്‍ വരരുത്, ജീവനാണ് വലുത്, നിങ്ങള്‍ക്കും വേണമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാം, ദുരന്തമുഖത്ത് പക്ഷെ രാഷ്ട്രിയക്കളിക്ക് ഞങ്ങളെ കിട്ടില്ല എന്ന ആ പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ മനക്കരുത്ത് നല്കി.
3 മണി യോടു കൂടി ആഖജ ജില്ല പ്രസിഡന്റ് ഗട അജി, ഒഋഎ സംസ്ഥാന ജന:സെക്രട്ടറി പദ്മഭൂഷന്‍ , ഛആഇ മോര്‍ച്ച ജില്ല പ്രസിഡന്റ് പ്രബീഷ് ,ആങട ജില്ല നേതാവ് സിബി വര്‍ഗീസ് ,എന്നിവര്‍ പെട്ടിമുടിയില്‍ എത്തി ഇവരുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മധൈര്യം നല്കി ,അവര്‍ കൊണ്ടുവന്ന ഭക്ഷണം എല്ലാവരും പങ്കിട്ട് കഴിച്ചു.
വീണ്ടും രക്ഷാപ്രവത്തനം, ട്രൗസറിന്റെ സാന്നിധ്യം ജനപ്രധിനിധികള്‍ക്ക് പോലും അസ്വസ്ഥത ഉണ്ടാക്കി.അതെല്ലാം പോലിസ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.
രാത്രി പ്രതികൂല കാലാവസ്ഥമൂലം തിരച്ചില്‍ നിര്‍ത്തി.
രാവിലെ രക്ഷാപ്രവര്‍ത്തനത്തിന് പോയ സേവാഭാരതി പ്രവര്‍ത്തകരെ പെരിയവരെ പാലത്തില്‍ തടഞ്ഞു.കരണം ഡിസാസ്റ്റര്‍ പ്രവര്‍ത്തകര്‍ക്ക് മാത്രമെ പ്രവേശനം ഉള്ളു, പക്ഷെ അത് ന്യായം,
പക്ഷ സത്യം അതാണോ.
ഭരണത്തിന്റെ രാഷ്ട്രിയ സ്വാധീനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് പോയ സേവാ ഭാരതി പ്രവര്‍ത്തകരെ തടഞ്ഞ രാഷ്ട്രിയക്കാര്‍ ഒന്നോര്‍ക്കുക,
ട്രൌസറിട്ടവര്‍ തപ്പിയെടുത്തത്, രാഖി കെട്ടിയരെ ആയിരുന്നില്ല, കുറിതൊട്ടവരെ ആയിരുന്നില്ല, ചരടു കെട്ടിയവരെ ആയിരുന്നില്ല,
മറിച്ച് ആ കൂട്ടത്തില്‍,
തലേ ദിവസം പട്ടിണി കിടന്നവര്‍ ഉണ്ടായിരുന്നു, മരുന്ന് വാങ്ങാന്‍ പണമില്ലാതെ ശ്വാസം മുട്ടി ഉറങ്ങാതെ കിടന്നവര്‍ ഉണ്ടായിരുന്നു, അമ്മയുടെ മുലപ്പാല്‍ കുടിച്ചു കൊണ്ട് മരണം വരിച്ച കുട്ടികള്‍ ഉണ്ടായിരുന്നു, വൃദ്ധര്‍ ഉണ്ടായിരുന്നു, ഗര്‍ഭിണികള്‍ ഉണ്ടായിരുന്നു, കൊന്തയിട്ടവര്‍, തൊപ്പി വച്ചവര്‍ ഇവരൊക്കെ ഉണ്ടായിരുന്നു ,…..
ട്രൗസറിട്ടവനെ ദുരന്തമുഖത്തു കാണുമ്പോള്‍ വൃത്തികെട്ട രാഷ്ട്രിയം കളിക്കുന്നവര്‍ ഓര്‍ക്കുക, വോട്ടാണ് നിങ്ങടെ ലക്ഷ്യം. ഞങ്ങള്‍ക്ക് അതല്ല .ജിവനാണ് വലുത്.
നിങ്ങള്‍ എത്ര എതിര്‍ത്താലും ആ ട്രൗസര്‍ മുന്‍വശത്തെ അഴയില്‍ ഉണ്ടാകും, നാളെ ഉണ്ടാകുന്ന ഏതു ദുരന്തമുഖത്തും ഓടിയെത്താന്‍ പാകത്തിന്. നിങ്ങളുടെ വാക്കുകളില്‍ പറഞ്ഞാല്‍
തടയാം അത്ര മാത്രം,, പക്ഷെ ലക്ഷ്യം അത് ഞങ്ങള്‍ തീരുമാനിക്കും.
വന്ദേമാതരം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: