നാദാപുരം: ചെക്യാട് ചെറുവരത്താഴ തോട്ടില്‍ മുങ്ങിത്താഴുകയായിരുന്ന മൂന്ന് വയസ്സുകാരനെ ജീവന് പണയപ്പെടുത്തി രക്ഷപ്പെടുത്തിയ ഒന്‍പത് വയസ്സുകാരി മയൂഖയെ തേടി മൂന്ന് വയസ്സുകാരന് മുഹമ്മദും കുടുംബവും വീട്ടില്‍ എത്തി. ഞായറാഴ്ച വൈകീട്ടാണ് മുഹമ്മദും കുടുംബവും മയൂഖയുടെ വീട്ടില്‍ എത്തിയത്. മുഹമ്മദ് മയൂഖയ്ക്ക് സ്നോഹോപഹാരവും നല്കി.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ടാണ് തോട്ടില്‍ സഹോദരിയോടൊപ്പം കുളിക്കുകയായിരുന്ന വളയം ചെക്യാട് വേങ്ങോല്‍ മനോജന് – പ്രേമ ദമ്പതികളുടെ മകളായ മയൂഖ വളയം വേങ്ങോല്‍ മൂസ്സ – സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിന്റെ ജീവന് രക്ഷിച്ചത്.
മുഹമ്മദിന്റെ സഹോദരങ്ങള്‍ കുളിക്കാന്‍ വീടിനോട് ചേര്‍ന്നുള്ള തോട്ടിലേക്ക് പോയപ്പോള്‍ വീട്ടുകാര്‍ അറിയാതെ മുഹമ്മദും പോയതായിരുന്നു. മുഹമ്മദ് വെള്ളത്തില്‍ വീഴുന്നത് കണ്ട മയൂഖ തോട്ടിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: