കോഴിക്കോട്: കോളനിവാസികളുടെ കുടിവെള്ളം മുട്ടിച്ച്പൊതുകിണറില് ഒച്ച് ശല്യം രൂക്ഷം. ഇതോടെ, കോരിച്ചൊരിയുന്ന മഴയത്തും കുടിവെള്ളം ചുമന്ന് കൊണ്ടു വരേണ്ട അവസ്ഥയിലായി പതിനഞ്ചോളം വീട്ടുകാര്‍. കുന്ദമംഗലം പതിനഞ്ചാം വാര്‍ഡ് പടിഞ്ഞാറെപ്പാട്ട് കോളനിയിലെ കിണറിലാണ് ഒച്ചുകള്‍ നിറഞ്ഞ് വെള്ളം കുടിക്കാന്‍ പറ്റാത്ത സ്ഥിതിയിലായത്.
വെള്ളത്തിലും കിണറിന്റെ പടവുകളിലും പുറത്തുമെല്ലാം ഒച്ചുകളാണ്. കോരിയെടുക്കുന്ന വെള്ളത്തിലും നിറയെ ഒച്ചുകള്‍. കോളനിയില്‍ ഇരുപതോളം വീടുകളുണ്ട്. ഇതില്‍ അഞ്ച് വീട്ടുകാര്‍ക്ക് സ്വന്തമായി കിണറുണ്ട്. ബാക്കിയുള്ളവരുടെ ആശ്രയമാണ് ഈ കിണര്‍. മൂന്നു വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്താണ് കിണര്‍ നിര്‍മ്മിച്ചത്.
ഒച്ച് നിറഞ്ഞ വെള്ളം കുടിക്കാന്‍ പറ്റാതായതോടെ വീട്ടുകാര്‍ പരിസരങ്ങളില്‍ നിന്ന് വെള്ളം ചുമന്ന് കൊണ്ട് വരികയാണ്. ഒച്ച് ശല്യത്തെക്കുറിച്ച് വീട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ആരോഗ്യവകുപ്പ് പ്രാഥമിക പരിശോധന നടത്തി. വിശദപരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച് ജലവിഭവ വകുപ്പ് ലാബില്‍ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: