ന്യൂദല്‍ഹി:ഒരു ദിവസം ഏഴു ലക്ഷത്തിലധികം കോവിഡ് പരിശോധനകളെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് നടത്തിയത് 7,19,364 പരിശോധനകളാണ്.രാജ്യത്ത് ഇതുവരെ ആകെ പരിശോധിച്ചത് 2,41,06,535 സാമ്പിളുകളാണ്.
ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്” നയത്തില്‍ ശ്രദ്ധചെലുത്തുന്ന ഇന്ത്യ തുടര്‍ച്ചയായ നിരവധി ദിവസങ്ങളില്‍ 6 ലക്ഷത്തിലധികം കോവിഡ് -19 സാമ്പിളുകള്‍ പരിശോധിച്ചു.
ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര് കോവിഡ് രോഗമുക്തി നേടുന്നതിനും രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 53,879 പേര്‍ക്ക് രോഗം ഭേദമായതോടെ കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 14,80,884 ആയി. ഇത് ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ(നിലവില്‍ 6,28,747) ഇരട്ടിയില്‍ അധികമാണ്. ചികിത്സയിലുള്ള കോവിഡ് രോഗികളുടെ 2.36 മടങ്ങാണ് രോഗമുക്തി നേടിയവരുടെ എണ്ണം. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധന വന്നതോടെ,
രോഗമുക്തി നിരക്ക് ഉയര്‍ന്ന് 68.78 % എന്ന നിലയിലെത്തി.സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 8,52,137 ആയി. മരണ നിരക്കും കുറഞ്ഞ് 2.01 ശതമാനത്തിലേക്ക് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: