ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേര്‍ന്ന് അവതരിപ്പിച്ച ഇ സഞ്ജീവനി, ഇ സഞ്ജീവനി ഒപിഡി എന്നീ ടെലി മെഡിസിന് പ്ലാറ്റ്ഫോമുകള് വഴി 1.5 ലക്ഷം ടെലി-കണ്‍സല്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. ഇതോടനുബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നടത്തിയ അവലോകന യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്ദ്ധന് അധ്യക്ഷത വഹിച്ചു.
2019 നവംബറില്‍ അവതരിപ്പിച്ച ടെലി-മെഡിസിന് പ്ലാറ്റ്ഫോം 23 സംസ്ഥാനങ്ങള്‍ നടപ്പാക്കി. കോവിഡ് മഹാമാരിക്കാലത്ത് ഇ സഞ്ജീവനി പോലുള്ള ടെലി-മെഡിസിന് പ്ലാറ്റ്ഫോമുകള് നമ്മുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി ഡോ. ഹര്‍ഷ് വര്ദ്ധന് പറഞ്ഞു. നഗരങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് ഈ സംവിധാനം ലഭ്യമാക്കിയതായി സഹ മന്ത്രി അശ്വനി കുമാര്‍ ചൗബേ പറഞ്ഞു.
ആകെ 1,58,000 ടെലി-കണ്‍സല്‍ട്ടേഷനുകള്‍ ഈ പ്ലാറ്റ്ഫോമുകള് വഴി പൂര്‍ത്തിയാക്കി. ഇതില്‍ 67,000 കണ്‍സല്‍ട്ടേഷനുകള്‍ ഇ-സഞ്ജീവനി വഴി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകളിലും 91,000 കണ്‍സല്‍ട്ടേഷനുകള്‍ ഇ-സഞ്ജീവനി ഒപിഡി വഴിയും നല്കി. നിലവില്‍ ശരാശരി 5000 കണ്‍സല്‍ട്ടേഷനുകളാണ് ഈ പ്ലാറ്റ്ഫോമുകള് വഴി നല്‍കുന്നത്.
തമിഴ്നാട്(32,035), ആന്ധ്രാ പ്രദേശ്(28,960), ഹിമാചല്‍ പ്രദേശ്(24,527), ഉത്തര്‍ പ്രദേശ്(20,030), കേരളം(15,988), ഗുജറാത്ത്(7127), പഞ്ചാബ്(4450), രാജസ്ഥാന്(3548), മഹാരാഷ്ട്ര(3284), ഉത്തരാഖണ്ഡ്(2596) എന്നീ സംസ്ഥാനങ്ങളിലാണ് ഈ പ്ലാറ്റ്ഫോമുകള് വഴി ഏറ്റവുമധികം കണ്‍സല്‍ട്ടേഷനുകള്‍ നടന്നത്. പാലക്കാട് ജില്ലയിലെ ജയിലില്‍ ഉള്‍പ്പെടെ കേരളം വിജയകരമായി ടെലി-മെഡിസിന് സേവനം നടപ്പിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: