ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്രം സ്വീകരിച്ച പരിഷ്ക്കരണ പരമ്പരയിലെ ഏറ്റവും പുതിയതാണ്കാര്ഷിക അടിസ്ഥാന സൗകര്യനിധി.കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിക്കു കീഴില്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിക്കുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്..
കാര്‍ഷിക അടിസ്ഥാനസൗകര്യനിധി ഒരു ഇടക്കാല-ദീര്‍ഘകാല വായ്പാസൗകര്യമാണ്. വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാനസൗകര്യ വികസനത്തിനും സാമൂഹ്യ കാര്‍ഷിക ആസ്തികള്‍ക്കും പലിശ ഇളവ്, ക്രെഡിറ്റ് ഗ്യാരന്റി എന്നിവയിലൂടെ വിവിധ പദ്ധതികള്‍ക്കു സഹായകമാകുന്നതാണിത്. പദ്ധതിയുടെ കാലാവധി 2020 മുതല്‍ 2029 വരെയുള്ള 10 സാമ്പത്തികവര്‍ഷമാണ്. പദ്ധതി പ്രകാരം ഒരു ലക്ഷം കോടി രൂപ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രതിവര്‍ഷം 3% പലിശ ഇളവോടുകൂടിയ വായ്പയായും രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്കായി സിജിടിഎംഎസ്ഇ പദ്ധതി പ്രകാരം ക്രെഡിറ്റ് ഗ്യാരന്റി പരിരക്ഷയായും നല്‍കും. കര്‍ഷകര്‍, പിഎസിഎസ്, വാണിജ്യസഹകരണ സംഘങ്ങള്‍, എഫ്പിഒകള്‍, സ്വയംസഹായസംഘങ്ങള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെഎല്‍ജി), വിവിധോദ്ദേശ്യ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കേന്ദ്ര / സംസ്ഥാന ഏജന്‍സി അല്ലെങ്കില്‍ തദ്ദേശസ്ഥാപനം പിന്തുണയ്ക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ എന്നിവ ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും.
2018 ഡിസംബറില്‍ ആരംഭിച്ച പിഎം – കിസാന്‍ പദ്ധതിയും കര്‍ഷര്‍ക്ക് ഗുണകരമാണ്.. കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കുടുംബത്തിനു താങ്ങാകുന്നതിനും ഭൂമികൈവശമുള്ള കര്‍ഷകര്‍ക്ക് (ചില ഒഴിവാക്കല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി) വരുമാന സഹായം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ മൂന്ന് തുല്യ ഗഡുക്കളായി നല്കുന്നു.
നടപടികള്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഒരു പുതിയ ഏടു കൂട്ടിച്ചേര്‍ക്കും. രാജ്യത്തെ കര്‍ഷകരുടെ ഉപജീവനത്തില്‍ ക്ഷേമവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും ഈ നടപടികള്‍ കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: