മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ നിന്നും 16 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം മൊത്തം 42 ആയി. ഇനി 24 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്്. അവശേഷിക്കുന്നവരെ കൂടി കണ്ടെത്താനുള്ള പരിശ്രമം നടന്നു വരികയാണ്.
എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് ഇവരെ കണ്ടെത്താനായത്. അതേസമയം ഇനി കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. 200 ഓളം പേര് അടങ്ങുന്ന പ്രത്യേക സംഘങ്ങളാണ് മൂന്നാം ദിവസവും പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തി വരുന്നത്. 57 പേരടങ്ങുന്ന രണ്ട് എന്‍ഡിആര്‍എഫ് ടീമും, ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇത് കൂടാത കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കല്‍ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകര്‍മ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് തെരച്ചിലിനായി ഡോഗ് സ്ക്വാഡിനെ എത്തിച്ചിരുന്നു. സ്നിഫര്‍ ഡോഗുകള്‍ എത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലായത്. അതേസമയം പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: