ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊറോണ രോഗമുക്തനായെന്ന് ബിജെപി എംപി ട്വീറ്റ്. ഒടുവില്‍ തെറ്റ് മനസിലായപ്പോള്‍ പിന്‍വലിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി. മനോജ് തിവാരിയാണ് അമിത് ഷാ രോഗമുക്തനായെന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യം ആഭ്യന്തരമന്ത്രാലയം നിഷേധിച്ചതോടെയാണ് അദേഹം ട്വീറ്റ് പിന്‍വലിച്ചത്.
ഓഗസ്റ്റ് രണ്ടിനാണ് കോവിഡ് ബാധിച്ചതിനു പിന്നാലെ അമിത് ഷാ ചികിത്സ തേടിയത്. ഹരിയാന ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. കോവിഡ് സ്ഥിരീകരിച്ച വിവരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രാരംഭലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്നും അമിത്ഷാ അഭ്യര്‍ത്ഥിച്ചിരുന്നു.
കൊറോണ രോഗം സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രോഗമുക്തി ആശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കു പുറമേ നേതാക്കളായ രാജ്നാഥ് നിതിന്‍ ഗഡ്കരി, അനുരാഗ് താക്കൂര്‍ തുടങ്ങീ കേന്ദ്ര മന്ത്രിമാരും രോഗമുക്തി ആശംസകള്‍ ട്വീറ്റിലൂടെ അറിയിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ സിനിമ കായിക താരങ്ങളും അദ്ദേഹത്തിന് പ്രാര്‍ഥനകളുമായെത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവരും അദേഹത്തിന് സൗഖ്യം നേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: