തൊടുപുഴ: ഇടുക്കി ജില്ലയില്‍ 41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഇതില്‍ രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ശാന്തമ്പാറ കൊറോണ സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ രോഗം ബാധിച്ചിട്ടുണ്ട്. ഇന്നലെ 19 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗം സ്ഥീരീകരിച്ചവര്‍ 1046 ആയി. ഇതില്‍ മൂന്ന് പേര് മരിച്ചപ്പോള്‍ ഒരാളുടെ മരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 733 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 310 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ശാന്തന്‍പാറ സ്റ്റേഷനിലെ 3 പൊലീസുകാര്‍ക്ക് കൊറോണ. ഡ്രൈവര്‍ക്കും, രണ്ട് സിപിഒമാര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂവരും ക്വാറന്റൈനിലായിരുന്നു. ഡ്രൈവറുടെ ഭാര്യക്ക് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡ്രൈവറെയും, ഇദ്ദേഹവുമായി അടുത്തിടപഴകിയ സിപിഒ മരേയും നിരീക്ഷണത്തിലാക്കുകയായിരുന്നു.
ജില്ലയില്‍ പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത് കൂടി വരികയാണ്. മുമ്പ് ഒരു എസ്ഐ രോഗം ബാധിച്ച് മരിച്ചിരുന്നു. സ്രവപരിശോധനയ്ക്ക് വിധേയരാക്കിയ ഇവരുടെ ഫലം ഇന്നലെ രാവിലെയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്തവരെ മാറ്റി പകരം ഉദ്യോഗസ്ഥരെ നിയമിച്ചു. ഡ്രൈവറെ തൊടുപുഴ ജില്ലാ ആശുപത്രിയിലും, മറ്റ് രണ്ട് പേരെയും ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
സ്റ്റേഷനും പരിസരവും അണുനശീകരണവും നടത്തി. ഇതിലൊരാള്‍ തൊടുപുഴ ഇടവെട്ടി സ്വദേശിയാണ്. ഇടവെട്ടി നാലാം വാര്‍ഡില്‍പ്പെട്ട സ്ഥലത്താണ് താമസം. ഈ മാസം രണ്ടിന് ആണ് അവസാനമായി വീട്ടില്‍ വന്ന ശേഷം മടങ്ങിയതെന്നാണ് വിവരം. രോഗം കണ്ടെത്തിയതോടെ ഇയാളുടെ ഭാര്യയോടും മക്കളോടും സഹോദരന്റെ കുടുംബത്തോടും ക്വാറന്‍ൈനില്‍ പോകാന്‍ ആരോഗ്യ പ്രവര്‍ത്തര്‍ നിര്‍ദേശം നല്കി. ഇവിടെ മൈക്രോ കണ്ടെയ്മെന്റ് സോണിന് സാധ്യതയുണ്ട്.
ഉറവിടം വ്യക്തമല്ല
ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശി (47), വണ്ടന്മേട് സ്വദേശി (46)
സമ്പര്‍ക്കം
ചിന്നക്കനാല്‍ സ്വദേശി (23), കുമളി സ്വദേശികള്‍ (20) (49) (23) (21), അമരാവതി സ്വദേശി (23), റോസാപ്പൂക്കണ്ടം സ്വദേശികള്‍ (21) (18), കുമളി രണ്ടാം മൈല്‍ സ്വദേശി (23), മുരിക്കടി സ്വദേശി (24),
ശാന്തന്‍പാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് (46) (40) (36), പുറപ്പുഴ സ്വദേശി (47), ഉപ്പുതറ ചീന്തലാര്‍ സ്വദേശികള്‍ (26) (58) (17) (23) (18), ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശിനി (32) (70).
ഇതര സംസ്ഥാന യാത്ര
അയ്യപ്പന്‍കോവില്‍ സ്വദേശിനി (17), തേവാരത്ത് നിന്നെത്തിയ ചക്കുപള്ളം ആനവിലാസം സ്വദേശിനി (53), ബോഡിയില്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി(19), ചെന്നൈയില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശി (28), ഹരിയാനയില്‍ നിന്നെത്തിയ തങ്കമണി സ്വദേശിനി(26), ചെന്നൈയില്‍ നിന്നെത്തിയ റോസാപ്പൂക്കണ്ടം കുമളി സ്വദേശിനികള്‍ (70)(41)(45)(54), തെങ്കാശ്ശിയില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശി (49)
തിരുനെല്‍വേലിയില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശിനി(66), തിരുനെല്‍വേലിയില്‍ നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി (66), പുറപ്പുഴ സ്വദേശി(21), ചിന്നക്കനാല്‍ സ്വദേശിനികള്‍(24) (38), കരുണാപുരം സ്വദേശി (45), ഉടുമ്പന്‍ചോല സ്വദേശിനി(38)
വിദേശത്ത് നിന്നെത്തിയവര്‍
ഖത്തറില്‍ നിന്നെത്തിയ നാരകക്കാനം സ്വദേശി (29)
കണ്ടെയ്മെന്റ് സോണ്‍
ഇടുക്കി: കണ്ടെയ്മെന്റ് സോണുകളായി ഉപ്പുതറ പഞ്ചായത്തിലെ 16-ാം വാര്‍ഡ്, കുമളി പഞ്ചായത്തിലെ 7, 8, 9, 12 വാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കനത്ത മഴയില്‍ വലിയ നാശം തുടരുന്നതിനാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: