മൂലമറ്റം: എടാട് അന്ത്യന്‍പാറയില്‍ പാറ അടര്‍ന്നുവീണു. മൂലമറ്റം- വാഗമണ്‍ സംസ്ഥാന പാതയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പാറ വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മണ്ണും, വലിയ പാറ കഷണവും റോഡിലേക്ക് പതിക്കുകയായിരുന്നു.
നിരവധി പാറ കൂട്ടങ്ങള്‍ അപകടകരമായ വിധം ഇവിടെ നില്‍പ്പുണ്ട്. ഈ ഭാഗത്ത് അപകടകരമായി നില്ക്കുന്ന പാറക്കൂട്ടങ്ങള്‍ പൊട്ടിച്ചു മാറ്റുക ഏറെ ശ്രമകരമാണ്. റോഡിന്റെ താഴെ ഭാഗത്ത് നിരവധി കുടുബങ്ങള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ പാറ കഷണങ്ങളും മണ്ണും ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതു മൂലം വന്‍ ദുരന്തം ഒഴിവായി.
കാഞ്ഞാര്‍ എസ്ഐ കെ. സിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, നാട്ടുകാരും ചേര്‍ന്നാണ് കല്ലും മണ്ണും നീക്കം ചെയ്തത്. വിവരമറിഞ്ഞിട്ടും പൊതുമര ത്ത് തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മഴ ശക്തമാകുന്നതോടെ കൂടുതല്‍ ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. അപകടകരമായ പാറകള്‍ പൊട്ടിച്ച് മാറ്റുവാനുള്ള നടപടികള്‍ അനന്തമായി നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: