മങ്കൊമ്പ്: കുട്ടനാട്ടില്‍ വെള്ളം പൊക്കം, അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പ്രളയ ഭീഷണി, ഡാമുകള്‍ തുറന്നതും. കാലവര്‍ഷം ശക്തമായതും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതും കുട്ടനാടിനെ പ്രളയഭീതിയില്‍ ആഴ്ത്തിയത്. രാമങ്കരിയില്‍ എസി കനാലില്‍ വീണ് വയോധികയെ കാണാതായി. 70 വയസുള്ള സരസമ്മയെ ആണ് കാണാതായത്. പോലീസും അഗ്നിശമന സേനയും തെരച്ചില്‍ നടത്തിവരികയാണ്.
വടക്കന്‍ പ്രദേശങ്ങളിലെ വീടുകളില്‍ ഉള്‍പ്പടെ ഇതിനോടകം വെള്ളം കയറിയിട്ടുണ്ട്. എസി റോഡില്‍ ഒന്നാംകര, പള്ളിക്കൂട്ടുമ്മ ജംഗ്ഷന് കിഴക്ക് വശം, മാമ്പുഴക്കരി, കിടങ്ങറ എന്നിവടങ്ങളില്‍ വെള്ളക്കെട്ടുണ്ട്. ഉള്‍നാടന്‍ റോഡുകളിലെല്ലാം വെള്ളം കയറി യാത്ര മുടങ്ങി. പമ്പാനദിയിലെ ഡാമുകള്‍ തുറന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. രണ്ടാം കൃഷി ഇറക്കിയിട്ടുള്ള പാടങ്ങളെല്ലാം മട വീഴ്ച ഭീഷണിയിലാണ്. വെള്ളത്തിന്റെ കവിഞ്ഞുകയറ്റം തടയാനുള്ള രാപകല്‍ ശ്രമത്തിലാണ് കര്‍ഷകര്‍. അടിക്കടിയുണ്ടാകുന്ന വൈദുതി തടസ്സം പമ്പിങ്ങിനെ സാരമായി ബാധിക്കുന്നുണ്ട്. കൈനകരിയില്‍ നിലവധി വീടുകള്‍ വെള്ളത്തിലായി. ദുരിത ബാധിതരെ അടിയന്തിരമായി സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
എടത്വാ-തിരുവല്ല സംസ്ഥാനപാതയും വെള്ളത്തില്‍ മുങ്ങി. ശക്തമായ മഴയില്‍ പത്തനംതിട്ട മൂഴിയാര്‍ ഡാം തുറന്നുവിട്ടതോടെ പമ്പനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: