പാലക്കാട്: വിവാഹ സ്വപ്നവുമായി ദുബായ്യില് നിന്നും സഹോദരന് നിസാമുദ്ദീനൊപ്പം നാട്ടിലേക്ക് വിമാനം കയറിയ റിയാസ് പാതിവഴിയില്‍ യാത്രയായി. പാലക്കാട് ചെറുപ്പുളശ്ശേരി മോളൂര്‍ വട്ടപ്പറമ്പില്‍ നാസര്‍ (മാനുട്ടി) ന്റെ മകന് മുഹമ്മദ് റിയാസ് (24) ആണ് കരിപ്പൂര്‍ വിമാനഅപകടത്തില്‍ മരിച്ചത്.
ഒന്നരവര്‍ഷം മുമ്പാണ് ദുബായ്യിലേക്ക് പോയത്. അവിടെ ഫാര്‍മസിയില്‍ ജീവനക്കാരനാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ വരാന്‍ കഴിഞ്ഞില്ല. വന്ദേഭാരത് മിഷന് ആരംഭിച്ചതോടെ വിമാന ടിക്കറ്റ് ലഭിച്ചു. നാട്ടിലെത്തി 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം കല്യാണം നടത്താമെന്ന തീരുമാനത്തിലായിരുന്നു. വിമാനാപകടത്തില്‍ പരിക്കേറ്റ സഹോദരന് നിസാമുദ്ദീന്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍ക്കാരനായ മുഹമ്മദ് മുസ്തഫയും പരിക്കേറ്റ് ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: