തൃശൂര്‍: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം 14 വരെ. 37970 അപേക്ഷകര്‍ ഇതുവരെയായി ലിങ്കില്‍ കയറി. 33686 എണ്ണം ഉറപ്പാക്കി. എസ്എസ്എല്‍സി-30672, സിബിഎസ്ഇ-1490, ഐസിഎസ്സി-288, മറ്റുള്ളവ-78 എന്നിങ്ങനെയാണ് അപേക്ഷകള്‍ ഉറപ്പാക്കിയത്. ആകെ 40000 അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്.
സ്പോര്‍ട്ട്സ് ക്വാട്ട അപേക്ഷാര്‍ത്ഥികള്‍ക്ക് അഞ്ച് മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇതില്‍ രണ്ട് ഘട്ടങ്ങളാണ് അപേക്ഷ സമര്‍പ്പിക്കാന്‍ വേണ്ടിയുള്ളത്. ആദ്യഘട്ടത്തില്‍ അഡ്മിഷന് ലിങ്കില്‍ അച്ചീവ്മെന്റ് രജിസ്ട്രേഷന് നടത്തണം.
ശേഷം കിട്ടുന്ന പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്കാന്‍ ചെയ്ത് അതാത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് മെയില്‍ ചെയ്യണം. ഇതിനായി നേരിട്ട് പോകേണ്ടതില്ല. രണ്ടാമത്തെ ഘട്ടത്തില്‍ എച്ച്എസ്സിഎപിയില് അപ്ലൈ ഓണ്‍ലൈന്‍ സ്പോര്‍ട്സ് ലിങ്കില്‍ സ്കോര്‍ കാര്‍ഡിലെ വിവരങ്ങള്‍ നല്കി സാധാരണ പോലെ അപേക്ഷിക്കാം.
ഓഗസ്റ്റ് 18 വരെ സ്പോര്‍ട്ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എതെങ്കിലും വിധത്തില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്താന്‍ ട്രയല്‍ അലോട്ട്മെന്റില്‍ അവസരമുണ്ട്. അതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ഓഗസ്റ്റ് 10ന് ശേഷം ഒരു ഒടിപി നമ്പര്‍ ലഭിക്കും. അതനുസരിച്ച് പേരായ്മകള്‍ തിരുത്തതാനും പുതുതായി കൂട്ടി ചേര്‍ക്കാനും കഴിയും. ഇതിനായി രജിസ്ട്രേഷന് ചെയ്തിരിക്കുന്ന സമയത്തെ മൊബൈല്‍ വാട്സ്ആപ്പ് നമ്പറും വിദ്യാര്‍ത്ഥിയുടെ കൈവശം ഉണ്ടായിരിക്കണം.
വിഭിന്ന ശേഷി വിഭാഗത്തിലുള്ള അപേക്ഷകര്‍ അതാത് സ്കുളുകള്‍/ ബിആര്‍സി/ സിആര്‍സി അധ്യാപകരെ സമീപിക്കേണ്ടതാണ്. വിഭിന്നശേഷി അപേക്ഷാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഫോണിലൂടെ ഐഇഡിസി റിസോഴ്സ് അധ്യാപകരെയോ അവര്‍ പഠിച്ച സ്കൂളിലെ അധ്യാപകരെയോ ബന്ധപ്പെട്ട് വിവരങ്ങള്‍ നല്കിയാല് മറ്റ് സ്ഥലങ്ങളിലേക്ക് പോകാതെ തന്നെ അവരുടെ അപേക്ഷ അപ്ലോഡ് ചെയ്ത് കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: