ന്യൂദല്‍ഹി : അയോധ്യ രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജ ചടങ്ങിനെതിരെ പ്രചാരണം നടത്തിയ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍. സമൂഹ മാധ്യമം വഴി വിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ പോസ്റ്റുകളിട്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അലീം, കമറുദ്ദീന്, സാഹിബ് അലം എന്നിവരാണ് പിടിയിലായിരിക്കുന്നത്. അലീം ഡോക്ടറാണ്. അയോധ്യ ഭൂമി പൂജയ്ക്കെതിരെ ട്വിറ്ററിലും എഫ്ബിയിലുമായാണ് ഇവര്‍ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്. അലീമിന്റെ ക്ലിനിക്കിലെത്തിയവരാണ് ഇയാള്‍ സമൂഹ മാധ്യമം വഴി വിദ്വേഷംം പ്രചരിപ്പിക്കുന്നതായി പോലീസില്‍ പരാതി നല്‍കിയത്.
അലീമിനെ അറസ്റ്റ് ചെയ്തതോടെയാണ് മറ്റ് രണ്ട് പേര്‍ക്ക് കൂടി ഇതില്‍ പങ്കാളിത്തമുണ്ടെന്ന് കാണിച്ച് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകനായിരുന്ന അലീം ഇപ്പോള്‍ എസ്ഡിപിഐയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്.
അതിനിടെ അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് പ്രകോപിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തിയ ഓള് ഇന്ത്യ ഇമാമം അസോസിയേഷന് അധ്യക്ഷന്‍ സാജിദ് റഷീദിക്കെതിരെ പരാതി നല്കി. ദല്‍ഹി പോലീസില്‍ ബിജെപി നേതാവ് തജീന്ദര്‍ പാലാണ് പരീതി നല്‍കിയത്.
പള്ളി പള്ളിയായി തന്നെ നിലനില്ക്കും, അത് തകര്‍ത്ത് മറ്റൊന്നു പണിയാന്‍ കഴിയില്ല. വിശ്വാസികള്‍ക്ക് അവിടെ പള്ളി തന്നെയാണ്. ക്ഷേത്രം തകര്‍ത്തല്ല പ്രദേശത്ത് പള്ളി പണിതിട്ടുള്ളത്. എന്നാല്‍ ഇനി പള്ളിപണിയാന്‍ അമ്പലം തകര്‍ക്കാമെന്നുമാണ് സാജീദ് പ്രസ്താവന നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: