Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാം നിറവേറ്റുന്ന പ്രകൃതി

എല്ലാ മനുഷ്യരുടെയും അത്യാവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ടെന്നും ഒരാളുടെ പോലും അത്യാഗ്രഹത്തിനുള്ളതില്ലെന്നുമാണ് മനുഷ്യന്റെ ഉപഭോഗതൃഷ്ണയെ സൂചിപ്പിച്ച് ഗാന്ധിജി പറഞ്ഞിരുന്നത്.

Janmabhumi Online by Janmabhumi Online
Aug 7, 2020, 05:07 pm IST
in US
FacebookTwitterWhatsAppTelegramLinkedinEmail

കൊറോണയും ആത്യന്തികമായി ഒരു പരിസ്ഥിതി പ്രശ്നമാണെന്നാണ് ഭൂമുഖത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്. പരിസ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ മനുഷ്യന് പറ്റിയ വീഴ്ചയുടെ ഫലമാണ് വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമെന്ന നിഗമനത്തിലാണ് ശാസ്ത്രലോകവും.

മനുഷ്യന്റെ പരിധിയില്ലാത്ത ഇടപെടലിലൂടെ ഭൂമിയിലെ വനങ്ങള്‍ അപകടകരമാംവിധം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വനങ്ങള്‍ മരിക്കാന്‍ തുടങ്ങിയതോടെ വന്യജീവികളും മനുഷ്യനുമായുള്ള അകലം കുറയാന്‍ തുടങ്ങി. പലജാതി വൈറസുകളെ ശരീരത്തിനുള്ളില്‍ വഹിക്കുന്ന വന്യജീവികള്‍ അവരുടെ ആവാസ വ്യവസ്ഥയില്‍ കടന്നേറ്റമുണ്ടായതോടെ നാട്ടിലേക്കിറങ്ങാന്‍ തുടങ്ങി. വന്യജീവികളുടെ ശരീരത്തില്‍ അടങ്ങിക്കഴിഞ്ഞിരുന്ന വൈറസുകള്‍ പലതും മനുഷ്യരിലേക്കും പ്രവേശിക്കാന്‍ തുടങ്ങി. വന നശീകരണത്തിലൂടെ വാസസ്ഥലം നഷ്ടപ്പെട്ട് മനുഷ്യവാസ മേഖലകളിലേക്കിറങ്ങിയ വന്യജീവികളില്‍ നിന്നാണ് എബോള, സിക്ക, വെസ്റ്റ്നൈല്‍, എച്ച്.ഐ.വി., നിപ തുടങ്ങി പല പേരുകളിലുള്ള മരണകാരികളായ വൈറസുകള്‍ മനുഷ്യശരീരത്തില്‍ കടന്നുകയറിയത്. കാലാവസ്ഥാ വ്യതിയാനവും പുതിയജാതി വൈറസുകളുടെ ആവിര്‍ഭാവത്തിന് വഴിവച്ചിട്ടുണ്ടെന്ന് ശാസ്ത്രം പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന് ഇടയാക്കുന്ന ആഗോള താപനത്തിന് കാരണമന്വേഷിക്കുമ്പോഴും അത് ചെന്ന് നില്‍ക്കുന്നത് മനുഷ്യന്റെ അമിതമായ ദുരാഗ്രഹങ്ങളില്‍ തന്നെയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശയില്‍ തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിഭകള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയിരുന്നു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വ്യക്തിത്വമായ ഗാന്ധി അഹിംസാത്മകമായ പോരാട്ടങ്ങള്‍ക്കിടയിലും പ്രകൃതിയുമായി സമരസപ്പെട്ടുപോകേണ്ടതിന്റെ പ്രാധാന്യം എപ്പോഴും ബോധ്യപ്പെടുത്തിയിരുന്നതായി കാണാം.

എല്ലാ മനുഷ്യരുടെയും അത്യാവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ടെന്നും ഒരാളുടെ പോലും അത്യാഗ്രഹത്തിനുള്ളതില്ലെന്നുമാണ് മനുഷ്യന്റെ ഉപഭോഗതൃഷ്ണയെ സൂചിപ്പിച്ച് ഗാന്ധിജി പറഞ്ഞിരുന്നത്.

കൊറോണ വൈറസ് മനുഷ്യകുലത്തിന് ദുരന്തം വിതച്ചുകൊണ്ട് വ്യാപനം തുടരുമ്പോള്‍ തന്നെ മനുഷ്യര്‍ക്ക് പ്രകൃതി സംരക്ഷണത്തില്‍ വന്ന പിഴവുകളെയും ബോധ്യപ്പെടുത്തുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് വേണ്ട മുന്‍കരുതല്‍ പ്രകൃതി സംരക്ഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്നാണ് കൊറോണ ബോധ്യപ്പെടുത്തുന്നതെന്ന് തോന്നുന്നു. ഒപ്പം കൊറോണ എന്ന മരണദൂതനിലൂടെ പ്രകൃതി തന്റെ കടമയും ഭംഗിയാക്കുകയാണെന്ന് ചിന്തിച്ചുപോകും ഇപ്പോള്‍ പരിസ്ഥിതിക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍. പൊടിപടലങ്ങളും പുകമഞ്ഞും നിറഞ്ഞ് അദൃശ്യമായിരുന്ന നഗരങ്ങളുടെ ആകാശം ലോക്ഡൗണ്‍ വന്നതോടെ തെളിവാര്‍ന്നിരിക്കുന്നു. തെളിഞ്ഞ നീലാകാശം പുതുതലമുറയിലെ ബാല്യം ആദ്യമായിട്ടായിരിക്കും കാണുന്നത്. ഇന്ത്യയില്‍ ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ നദികളിലെ മാലിന്യം വന്‍തോതില്‍ കുറഞ്ഞതായും ഈ നദികള്‍ സ്വച്ഛമായി ഒഴുകുന്നതായും പരിസ്ഥിതി സമിതികള്‍ പറയുന്നു. വെനീസിലെ കനാലുകളില്‍ ഇപ്പോള്‍ തെളിനീരാണ് ഒഴുകുന്നത്. റോമിലെ ജലധാരകളില്‍ താറാക്കൂട്ടങ്ങള്‍ വെയില്‍ കായാനെത്തുന്നു. ചൈനയുടെ ആകാശത്തെ വിഷലിപ്തമായ വായുവിന് കനംകുറഞ്ഞു. ഡല്‍ഹിയില്‍ വായു ശ്വസിക്കാന്‍ കൊള്ളാവുന്നതായി. യൂറോപ്പിലും അമേരിക്കയിലും വായു മലിനീകരണം മൂന്നില്‍ ഒന്നായി കുറഞ്ഞെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുരുക്കത്തില്‍ കൊറോണ കാലത്തിന്റെ മറുവശം ഭൂമി കൂടുതല്‍ വാസയോഗ്യമായി എന്നതാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പ്രത്യക്ഷമല്ലെങ്കിലും അത് എപ്പോഴും കെട്ടുപിണഞ്ഞു കിടക്കുന്ന വസ്തുതയാണ്. അതുകൊണ്ടു തന്നെ പരിസ്ഥിതി പഠനം വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന വിഷയങ്ങളില്‍ ഒന്നാക്കാന്‍ നമ്മള്‍ വൈകിപ്പോയെന്നാണ് ഈ ദുരന്തകാലം ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എന്ത് ആവശ്യവും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ഭക്ഷണം, മരുന്ന്, വിനോദം തുടങ്ങി നിലനില്‍പ്പിന്റെ അടിസ്ഥാനം തന്നെ പ്രകൃതിയാണ്.

‘പ്രകൃതി ഒരു കാര്യത്തിലും ധൃതി കൂട്ടുന്നില്ല. എങ്കിലും എല്ലാം ഭംഗിയായി നിറവേറ്റും..’ എന്ന ചൈനീസ്  തത്വചിന്തകനും താവേയിസത്തിന്റെ വക്താവുമായ ലാവോസിന്റെ വാക്കുകള്‍ പ്രകൃതി ജീവനത്തെ പിന്‍പറ്റാനാണ് ഉദ്ഘോഷിക്കുന്നത്. കൊറോണ വൈറസിന് കാരണക്കാരായ ചൈന തന്നെയാണ് അവിടെ പിറന്ന  ഈ ദാര്‍ശനികന്റ വാക്കുകള്‍ ആവര്‍ത്തിച്ച്  ഉരുവിടേണ്ടതും.

മാധവന്‍ ബി. നായര്‍

(പ്രസിഡന്റ് ,ഫൊക്കാന)

Tags: അധ്യക്ഷന്‍Fokanaമാധവന്‍ നായര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

World

ഫൊക്കാന കണ്‍വന്‍ഷന്‍ ജൂലൈ 18 മുതല്‍

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ നടന്ന തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എന്‍.ബി. കൃഷ്ണകുമാര്‍, അഡ്വ. എന്‍.ബി. മുരളീധരന്‍ (ബിഎംഎസ് പ്രഭാരി), ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു, സംസ്ഥാന പ്രസിഡന്റ് കെ.പി. പരമേശ്വരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് രാഖേഷ് തുടങ്ങിയവര്‍ സമീപം

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബെ

ഐഎസ്എല്‍ ത്രിശങ്കുവില്‍; കോടതി വിധി കാത്ത് എഐഎഫ്എഫ്

പ്രേംനസീർ ശാർക്കര ഭഗവതിയുടെ സ്വന്തം പുത്രൻ, ഇവിടെ തളിരിട്ട ഒരു മൊട്ടും വാടിക്കരിഞ്ഞിട്ടില്ല: ടിനി ടോമിന് മറുപടിയുമായി ശാർക്കര നാട്ടുക്കൂട്ടം

വിംബിള്‍ഡണ്‍: ഇഗ – ബെലിന്‍ഡ സെമി

ഫ്‌ളൂമിനെന്‍സിനെതിരേ ചെല്‍സിയുടെ പെഡ്രോ ഗോള്‍ നേടുന്നു

ഫൈനലിലേക്ക് നീലച്ചിരി: ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

നിമിഷപ്രിയയുടെ മോചനം; ഗവർണറെ കണ്ട് ഉമ്മൻചാണ്ടിയുടെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും, ഇടപെടലുമായി രാജ്ഭവൻ

ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എഐയു കായിക വിഭാഗം ജോയിന്റ് സെക്രട്ടറി

ക്രൊയേഷ്യയുടെയും ബാഴ്‌സലോണയുടെയും വിശ്വസ്തനായിരുന്ന മിഡ്ഫീല്‍ഡര്‍ റാക്കിട്ടിച്് വിരമിച്ചു

അടിയന്തരാവസ്ഥയിൽ വന്ധ്യംകരണം അടക്കമുള്ള കൊടുംക്രൂരതകൾ; ഇന്ദിരാഗാന്ധിയേയും സഞ്ജയിനെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies