അടിമാലി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അടിമാലി മേഖലയിലും നാശനഷ്ടം. കഴിഞ്ഞ മൂന്ന് ദിവസമായി അടിമാലിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. താറുമാറായ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി പുനസ്ഥാപിച്ച് വരുന്നതേയുള്ളു. അടിമാലി 200ഏക്കര്‍ പുത്തന്‍പുരക്കല്‍ ബാബുവിന്റെ വീട് കാറ്റിലും മഴയിലും തകര്‍ന്നു.
ബുധനാഴ്ച്ച രാത്രി എട്ടരയോടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. സംഭവസമയത്ത് ബാബുവും ഭാര്യ സാലിയും വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. ഇരുമ്പുപാലം പഴമ്പള്ളിച്ചാല്‍ മേഖലയിലെ ഏതാനും ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നേര്യമംഗലം വനമേഖലയില്‍ മരം വീണ് കൊച്ചി-ധനുഷ്ക്കോടി ദേശിയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
അടിമാലി മേഖലയിലെ പുഴകളിലും കൈത്തോടുകളിലും വലിയ തോതില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചാല്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും ദുരന്തങ്ങള്‍ക്ക് വഴിമാറുമോയെന്ന ആശങ്കയിലാണ് അടിമാലിയും പരിസരപ്രദേശങ്ങളും.
വന്‍നാശം വിതച്ചു
തിങ്കള്ക്കാടുകുടി വനവാസി ഗ്രാമത്തില്‍ കാറ്റും മഴയും വന്‍നാശം വിതച്ചു. ഒരു വീട് പൂര്‍ണ്ണമായും, 4 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞു വീണ് ഏലം, വാഴ എന്നീ കൃഷികള്‍ നശിച്ചു. അനീജി അയ്യപ്പന് പ്ലാതോട്ടത്തിലിന്റെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. പാന്തോപ്പില് കെ.എന്‍. മണിയുടെ കൃഷിയിടത്തില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് വന്‍തോതില്‍ ഏലം, വാഴയുള്പ്പടെയുള്ളവ നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: