കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശിയായ ഫാര്‍മസിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെള്ളൂര്‍ പഞ്ചായത്തിലെ കിന്നിങ്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ഫാര്‍മസിസ്റ്റിന് കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല.
ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനക്കിടെ ഇദ്ദേഹത്തിന്റെ സ്രവവും ശേഖരിക്കുകയായിരുന്നു. പരിശോധനാഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയാണ് ആശുപത്രി താത്ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഫാര്‍മസിസ്റ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്കി.
ജീവനക്കാരുടെ ആന്റിജന്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ ആശുപത്രി തുറക്കുകയുള്ളൂ. അടുത്ത ദിവസങ്ങളില്‍ ആശുപത്രി സന്ദര്‍ശിച്ചവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: