നെടുങ്കണ്ടം: കാറ്റും മഴയും കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ വ്യാപക നാശം. 4 വീടുകള്‍ പൂര്‍ണമായും 44 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ലക്ഷ കണക്കിനു രൂപയുടെ കൃഷി വിളകള്‍ 3 പഞ്ചായത്തുകളിലും നശിച്ചു.
ഏലം, കുരുമുളക്, വാഴ, കപ്പ വിളകളാണ് നശിച്ചത്. കനത്ത കാറ്റില്‍ കപ്പ, വാഴ കൃഷി തോട്ടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. വന്‍ മരങ്ങള്‍ കടപുഴകി വീണ് ഏലത്തോട്ടങ്ങളില്‍ വ്യാപക കൃഷി നാശമുണ്ടായി. കരുണാപുരം പഞ്ചായത്തില്‍ ഇടത്തറമുക്ക് വെളുത്തേടത്തുമാലിയില് ഭാരതി, പൈലിക്കാനം പുത്തന്‍വീട്ടില്‍ അജയന്, നെടുങ്കണ്ടം ചെമ്പകകുഴിയില്‍ ബെന്നി, എട്ടാം വാര്‍ഡില്‍ ഒരുകുഴിയില്‍ ബിജുവിന്റെ വീടും തകര്‍ന്നു. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ വന്‍ മരം കടപുഴകി വീണതോടെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി.
കമ്പംമെട്ടിലെ കൊറോണ വിവര ശേഖരണ കേന്ദ്രം ശക്തമായ കാറ്റില്‍ തകര്‍ന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപെട്ടതിനാല്‍ അപകടം ഒഴിവായി. ഇന്നലെ പുലര്‍ച്ചെയാണ് അപകടം നടന്നത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കും പോകുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ സ്ഥാപിച്ചിരുന്ന വിവര ശേഖരണ കേന്ദ്രമാണ് കാറ്റത്ത് തകര്‍ന്നത്.
വൈദ്യുതി ഇല്ലാതായിട്ട് മൂന്നാം ദിനം
തൂക്കുപാലം മേഖലയില്‍ വൈദ്യുതി ഇല്ലാതായിട്ട് 3 ദിവസം. ഇതോടെ മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പഠനം പൂര്‍ണമായും മുടങ്ങി. തൂക്കുപാലം മേഖലയില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണ്. കണ്ടെയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ച മേഖലയില്‍ ദിവസങ്ങളായി മണിക്കൂര്‍ വൈദ്യുതി മുടങ്ങിയത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: