മാനന്തവാടി : കാലവര്‍ഷം കനത്തു വടക്കെ വയനാട്ടില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ 144 കുടുംബങ്ങള്‍ ക്യാമ്പുകളില്‍. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ നിരവധി വീടുകള്‍ ഭാഗീഗമായി തകര്‍ന്നു താറുമാറായി വൈദ്യുതിയും വീണ്ടുമൊരു പ്രളയകെടുതിക്ക് സാക്ഷ്യം വഹിക്കുകയാണ് വടക്കെ വയനാട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ് നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണ് ഗതാഗത തടസമുണ്ടായി.
പേര്യ 36 ല്‍ വി.പി.കെ.അബ്ദുള്ളയുടെ ഇരുനില കെട്ടിടത്തിന് മുകളിലെ മേല്‍കൂര നിലം പൊത്തി റോഡിലേക്ക് പതിച്ചു. വെള്ളമുണ്ട എട്ടേ നാലിലെ അടക്ക സംസ്കരണ കേന്ദ്രം തകര്‍ന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ലൈനില്‍ മരം വീണ് മണിക്കുറുകളോളം വൈദ്യുതി ബന്ധം താറുമാറായി. ചില പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങിയിട്ട് ദിവസങ്ങളോളമായി.
താലൂക്കില്‍ 10 ക്യാമ്പുകളിലായി 577 പേര് താമസിച്ചു വരുന്നു.കൊവിഡ് പശ്ചാതലത്തില്‍ പ്രത്യേക സംവിധാനത്തോടെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഒരു ക്ലാസ്സ് റൂമില്‍ ഒന്നോ രണ്ടോ കുടുംബങ്ങളെയാണ് താമസിപ്പിച്ചിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ ചുമതലയിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ക്യാമ്പില്‍ വൈദ്യ പരിശോധനയും മരുന്ന് വിതരണവും നടന്നു വരുന്നു. ക്യാമ്പുകളിലേക്ക് സന്ദര്‍ശക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.പോലീസിന്റെ കൃത്യമായ പരിശോധനയും നടന്നു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: