അമ്പലവയല്‍: എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയുടെ കിഴക്കേചരുവില് ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഭീഷണിനില്നില്ക്കുന്നതിനാല് അമ്പുകുത്തി 19 അടിവാരത്തെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. അടിവാരത്ത് താമസിക്കുന്ന 18 ഗോത്രവിഭാഗം കുടുംബങ്ങളെയാണ് അമ്പുകുത്തി ഗവ. എല്‍പി സകൂളിലേക്കാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.
ക്യാമ്പില്‍ 21 പുരുഷന്മാരും, 26 സ്ത്രീകളും, 24 കുട്ടികളും ഉള്‍പ്പടെ 72 പേരാണുള്ളത്. മലയടിവാരത്ത് താമസിക്കുന്ന ജനറല്‍ കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തി പ്രാപിക്കുന്നതോടെ കഴിഞ്ഞവര്‍ഷം സംഭവിച്ചതുപോലുള്ള ശക്തമായ മണ്ണിടിച്ചിലിനുള്ള സാധ്യത മുന്നില്‍കണ്ടാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. അമ്പുകുത്തി 19 അടിവാരത്ത് അപകടസാധ്യതയുള്ള ഭാഗത്ത് 60 കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശക്തമായ മഴയില്‍ ആഗസ്ത് അഞ്ചോട് കൂടിയാണ് അമ്പുകുത്തി മലയില്‍ കഴിക്കേചെരുവില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്.
മലയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം മണ്ണിടിഞ്ഞ് വലിയ പാറക്കല്ലുകളടക്കം 3 കിലോമീറ്റര്‍ ദൂരത്തില്‍ കു്ത്തിയൊലിച്ചുപോയി. മണ്ണിടിച്ചിലുണ്ടായ ഭാഗത്തും കുത്തിയൊലിച്ചുപോയ ഭാഗത്തും ആള്‍താമസമില്ലാത്തതിനാലാണ് വന്‍അപകടം ഒഴിവായത്. തുടര്‍ന്ന് ഇവിടെ പരിശോധന നടത്തിയ നെന്മേനി പഞ്ചായത്ത്, റവന്യു അധികൃതര്‍ മണ്ണിടിച്ചിലിന് കാരണമായ മലയോരത്തെ അനിധികൃത കയ്യേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒഴിപ്പിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം കാലവര്‍ഷത്തിന്റെ ഭീതി അകന്നതോടെ അധികൃതരുടെ ഉറപ്പുകളും ഫയലിലൊതുങ്ങി.
കഴിഞ്ഞവര്‍ഷം എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയില്‍ ചെറുതും വലുതമായ 12ാളം മണ്ണിടിച്ചിലുകളാണ് സംഭവിച്ചത്. മലയില്‍ കിഴുക്കാംതൂക്കായ ഭാഗങ്ങളില്‍ നടക്കുന്ന അനിധകൃത നിര്‍മ്മാണ പ്രവര്‍ത്തികളാണ് മണ്ണിടിച്ചിലിന് കാരണമായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ തവണ ശക്തമായ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിനു സമീപം, രണ്ട് മാസം മുമ്പ് വന്‍വിള്ളലും ശ്രദ്ധയില്‍പെട്ടിരുന്നു. പിന്നീട് ജില്ലാ മണ്ണ് സംരക്ഷ കേന്ദ്രം മേധാവിയും, തഹസില്‍ദാറടക്കം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
മഴക്കാലം ശക്തമാകുന്നതോടെ ഇവിടെ മണ്ണിടിച്ചിലിന് കാരണമാകുമെന്നും, അടിവാരത്തെ കുടുംബങ്ങളെ മാറ്റിതാസിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്പുകുത്തി 19 അടിവാരത്തിലെ കുടുംബങ്ങളെ റവന്യു, പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. നൂല്‍പ്പുഴ പുഴ കരകവിഞ്ഞതോടെ, മുക്കുത്തിക്കുന്ന് പുത്തൂര്‍ കോളനിയിലെ ആറ് കുടുംബങ്ങളെ സമീപത്തെ ക്ലബ്ബിലേക്ക് മാറ്റി.
കടമാന്‍തോട് കരകവിഞ്ഞതോടെ, പുല്‍പ്പള്ളി പഞ്ചായത്തിലെ പാളകൊല്ലി കോളനിയിലെ 10കുടുംബങ്ങളിലെ 27 അംഗങ്ങളെ പുല്‍പ്പള്ളി വിജയ സ്കൂളിലേക്കും മാറ്റി. കൂടാതെ അമ്പുകുത്തി 19 അടിവാരത്തെ 18 ഗോത്രകുടുംബങ്ങളെ മുന്‍കരുതല്‍ എന്ന നിലയില്‍ അമ്പുകുത്തി ഗവ. എല്‍ പി സ്കൂളിലേക്കും മാറ്റി.നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: