ഹരിപ്പാട്: കോവിഡിന്റെ മറവില്‍ നൂറ്റാണ്ടുകളായി നില നിലക്കുന്ന നിറപുത്തരി ആഘോഷം അട്ടിമറിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. ഇതിന്റെ ഭാഗമായി മധ്യതിരുവിതാംകൂറിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നായ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ചുവരുകളില്‍ നിര്‍ദ്ദേശം അടങ്ങുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചു. വലിയ പെരുന്നാളിന് നൂറു പേര് പള്ളികളിലെത്തി നമസ്കരിക്കാന്‍ നിര്‍ദ്ദേശം നല്കിയ സര്‍ക്കാര്‍ തന്നെയാണ് ഹൈന്ദവ ജനതയുടെ ആത്മീയ കേന്ദ്രങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മൂക്കുകയര്‍ ഇട്ടിരിക്കുന്നത്.
ഒന്‍പതിനാണ് നിറപുത്തരി ആഘോഷം. ഇതിനു വേണ്ടിയുള്ള നെല്‍ക്കറ്റകളും ഇന്നലെ ക്ഷേത്രങ്ങളിലെത്തിച്ചു. എന്നാല്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന് ബോര്‍ഡ് സ്ഥാപിച്ച് മുറതെറ്റാതെ നടന്നു വന്ന ആചാരത്തെ അട്ടിമറിക്കാനാണ് നീക്കം. ഞായറാഴ്ച വെളുപ്പിനെയാണ് നിറപുത്തരി ചടങ്ങ്. മേല്‍ശാന്തി നെല്ക്കതിരുകളെടുത്ത് ശ്രീകോവിലില്‍ പൂജ നടത്തിയതിന് ശേഷം പുതിയ നെല്ലില്‍ നിന്നും ഉണ്ടാക്കിയ കുത്തരി അവിലുംപുത്തരി പായസവും നിവേദിക്കും.
ഇതിന് ശേഷം പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ചിങ്ങപ്പിറവിയില്‍ കിട്ടുന്ന ഈ നെല്‍ക്കതിരുകള്‍ വിടുകളിലും സ്ഥാപനങ്ങളിലും വെച്ചാല്‍ സമ്പല്‍ സമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ചടങ്ങിനേയാണ് കൊറോണ മഹാമാരിയുടെ പേരില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: