മൂന്നാര്‍: കനത്ത മഴയില്‍ ഇടുക്കി മൂന്നാറിന് സമീപം രാജമലയില്‍ ശക്തമായ മണ്ണിടിച്ചില്‍. രാജമല പെട്ടുമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മേലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇരുപതോളം വീടുകള്‍ മണ്ണിനടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേര്‍ ഇതിനുള്ളില്‍ കുടുങ്ങിയതായും സംശയിക്കുന്നുണ്ട്. മൂ്ന്ന് പേരെ രക്ഷപ്പെടുത്തി.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് ലയം. എണ്‍പതോളം പേരാണ് ഇവിടെ താമസിക്കുന്നത്. മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. കനത്ത മഴ മൂലം രക്ഷാ പ്രവര്‍ത്തകര്‍ക്ക് അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്രദേശത്തെ നാല് ലയം മണ്ണിടിച്ചിലില്‍ ഒലിച്ച് പോയെന്ന് പഞ്ചായത്തംഗം ഗിരി അറിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ലയങ്ങളില്‍ ആള്‍ക്കാര്‍ താമസിക്കുന്നുണ്ടായിരുന്നെന്നും പഞ്ചായത്ത് അംഗം അറിയിച്ചു. പ്രദേശത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പെട്ടിമുടിയിലുള്ള ഫോറസ്റ്റ് സംഘം എത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: