തേസ്പൂര് : ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കരസേനാ മേധാവി എം.എം. നരവനെ തേസ്പൂരില്‍. അതിര്‍ത്തിയിലെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവി തേസ്പൂരില്‍ എത്തിയിരിക്കുന്നത്.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് നിലവിലെ സാഹചര്യങ്ങളെ കുറിച്ചും സൈനിക വിന്യാസത്തെ കുറിച്ചും വിശദീകരിച്ചു നല്‍കും. അതേസമയം ലഡാക്കിലെ പാങ്ങോങ്ങില്‍ നിന്നും പിന്മാറേണ്ടതില്ലെന്ന് ഇന്ത്യന്‍ സൈന്യം തീരുമാനിച്ചു. അവിടെ ശക്തമായ സുരക്ഷയൊരുക്കി നിലയുറപ്പിക്കാന്‍ തന്നെ സൈന്യം തീരുമാനിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ നടന്ന വിശകലത്തിന് ശേഷമാണ് തീരുമാനം.
ഇത് കൂടാാതെ ലഡാക്കിലെ 3500 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മേഖലയില്‍ ഇന്ത്യ സുരക്ഷ കര്‍ശനമാക്കി. വ്യോമസേനയുടെ സ്ഥിരം താവളമടക്കമാണ് ഇന്ത്യ സജ്ജീകരിച്ചിരിക്കുന്നത്. അംബാലയില്‍ തയ്യാറാക്കിയിരിക്കുന്ന റഫേല്‍ യുദ്ധവിമാനങ്ങള്‍ ലഡാക്കിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: