ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയില്‍ രാജ്യത്തെ പ്രധാന ഹോട്ട്സ്പോട്ടുകളിലൊന്നായിരുന്ന ദല്‍ഹിയിലെ രോഗമുക്തി നിരക്ക് 89.93 ശതമാനം. നിലവില്‍ രാജ്യത്തേറ്റവും കൂടുതല്‍ രോഗമുക്തി നിരക്ക് ഇവിടെയാണ്. വൈറസ് ബാധിതരുടെ എണ്ണവും ദിനംപ്രതി കുറയുന്നു.
ജൂണ്‍ മധ്യത്തില്‍ രാജ്യത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിരുന്നു ദല്‍ഹി. എന്നാലിപ്പോള്‍ അഞ്ചാമതാണ്. 1076 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ ബാധിതര്‍ 1.40 ലക്ഷം. പതിനായിരം പേര് നിലവില്‍ ചികിത്സയിലുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്തേറ്റവും കൂടുതല്‍ വ്യാപന നിരക്കുള്ളത് ആന്ധ്രാപ്രദേശിലാണ്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ പതിനായിരത്തിലധികം പേര്‍ക്കാണ് ദിനംപ്രതി ഇവിടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ആകെ ബാധിതര്‍ 1.86 ലക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: