ന്യൂദല്‍ഹി: മാന്യമായും സമാധാനവുമായി ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങളെ അതിനു അനുവദിക്കാത്ത പ്രവൃത്തിയാണ് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയില്‍ നിന്നുണ്ടാകുന്നതെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് സയിദ് വസീം റിസ്വി. അയോധ്യ വിഷയത്തില്‍ അടക്കം ഒവൈസി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് വില നല്‍കേണ്ടി വരുന്നത് സാധാരണക്കാരായ മുസ്ലിങ്ങളാണ്. മുസ്ലിം ജനതയെ ഭീകരരായി ചിത്രീകരിക്കുന്നതും ഇത്തരക്കാര്‍ മുഖേന ആണ്. അതിനാല്‍, ഇന്ത്യയിലെ മുസ്ലിങ്ങളെ സമാധാനപരമായി ഇവിടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യമെങ്കില്‍ ഒവൈസി പാക്കിസ്ഥാനിലേക്ക് പോകാനും റിസ്വി.
താലിബാന് നേതാവ് മുല്ല മൊഹമ്മദ് ഒമര്‍, അല്‍ഖ്വയ്ദയുടെ ബിന്‍ ലാദന് എന്നിവര്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ പാകിസ്താനും അഫ്ഗാനിസ്താനും ഒവൈസിയെ ആവശ്യമുണ്ട്. സമൂഹത്തില്‍ വര്‍ഗീത സൃഷ്ടിച്ച് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ത്തല്ലിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യം ഒവൈസി ഉപേക്ഷിക്കണമെന്നും റിസ്വി വ്യക്തമാക്കി.
അയോധ്യ തര്‍ക്കത്തില്‍ സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അതനുസരിച്ച് ജീവിക്കാനാണ് ശ്രമിക്കേണ്ടത്. അതിന്റെ പേരില്‍ വര്‍ഗീയത ഇളക്കി വിട്ടു വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് ഒവൈസ് അവസാനിപ്പിക്കണമെന്നും റിസ്വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: