കൊല്ലം: രണ്ടുമാസം മുമ്പ് റോക്കി എന്ന റോട്ട് വീലര്‍ ഡോഗിന് കളിക്കാനായി പന്തു കൊടുക്കുമ്പോള്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം അച്യുതത്തില്‍ ജിതേഷ് ജയന് വിചാരിച്ചില്ല ഇതൊരു കുരുക്കാകുമെന്ന്. പന്തു കടിച്ചു വിഴുങ്ങിയ റോക്കി കുറച്ചുനാള്‍ യാതൊരു ബുദ്ധിമുട്ടും കാണിച്ചില്ല.
പക്ഷേ കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും ആഹാരവിരക്തിയും അലട്ടന്‍ തുടങ്ങി. ഒടുവില്‍ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.എക്സറേ പരിശോധനയില്‍ കൊറോണ പന്ത് മാത്രമല്ല അതിന്റെ ബാറ്ററിയും എല്‍ഈഡി ബള്‍ബും ഉള്‍പ്പെടുന്ന യൂണിറ്റെല്ലാം റോക്കി ഉള്ളിലാക്കി എന്നു മനസിലാക്കി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ബാറ്ററി യൂണിറ്റും പഴകി ദ്രവിച്ച കൊറോണ പന്തും പുറത്തെടുത്തു. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ ചെറുകുടലിന്റെ 15 സെന്റീ മീറ്ററോളം ഭാഗം മുറിച്ചു മാറ്റേണ്ടി വന്നു. എന്റെറോ അനസ്തമോസിസ് എന്ന പ്രക്രിയയിലൂടെ ചെറുകുടല്‍ പുനഃസ്ഥാപിച്ചു. ഒരാഴ്ചയോളം നീളുന്ന തുടര്‍ ചികിത്സയും വേണ്ടിവരും റോക്കിക്ക്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സര്ജന്മാരായ ഡോ. സജയ്കുമാര്‍, ഡോ. അജിത് പിള്ള, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. അജിത് ബാബു എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി. ഡോക്ടര്‍മാരായ ആതിര ജയരാജ്, ശ്രീലാല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: