ഭോപ്പാല്‍: കൊറോണ വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് രോഗമുക്തനായി. കഴിഞ്ഞ ദിവസത്തെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തി.
അടുത്ത ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 25നാണ് ചൗഹാന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മധ്യപ്രദേശിലിതുവരെ 35,082 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണം 912. രോഗമുക്തി നിരക്ക് 72.44 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: