അക്ഷരാര്‍ഥത്തില്‍ രാമഭക്തനായി, രാമന്റെ പൂജാരിയായി, പുഷ്പാര്‍ച്ചന നടത്തി, ആചാര്യന്മാര് ചൊല്ലിയ വേദമന്ത്രങ്ങള്‍ ഏറ്റുചൊല്ലി. എന്നാല്‍ ഒരു മണിയോടെ പ്രസംഗ വേദിയില്‍ എത്തിയപ്പോള്‍ അന്തരീക്ഷം മാറി. വാഗ്വിലാസത്താല് ജനഹൃദയങ്ങള്‍ കീഴടക്കി രാമജന്മഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ വീറുറ്റ ചരിത്രം വിവരിച്ചു.
രാവിലെ 9.35നാണ് മോദി ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. പത്തരയോടെ ലഖ്നൗവിലെത്തിയ അദ്ദേഹം അവിടെ നിന്ന് പത്തേമുക്കാലോടെ ഹെലിക്കോപ്ടറില്‍ അയോധ്യയിലേക്ക് പോയി. അവിടെ സാകേത് കോളേജിന്റെ ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.
തുടര്‍ന്ന് അയോധ്യയിലെ സുപ്രധാന ക്ഷേത്രങ്ങളിലൊന്നായ ഹനുമാന് ഗഢിയിലെത്തി. അവിടെ മുഖ്യമന്ത്രി യോഗിക്കൊപ്പം പടവുകള്‍ കയറി അകത്തെത്തിയ മോദി, രാമസേവകനായ ഹനുമാന്റെ പ്രതിഷ്ഠയ്ക്കു മുന്നിലെത്തി തൊഴുതു, ശിരസു നമിച്ച് ക്ഷേത്രത്തിന്റെ പടിയില്‍ തലതൊട്ട് അനുഗ്രഹം വാങ്ങി. പിന്നെ അദ്ദേഹം വായുപുത്രനായ ഹനുമാന് മൂന്നു തവണ ആരതിയുഴിഞ്ഞു. ആരതി തട്ടത്തില്‍ ദക്ഷിണ സമര്‍പ്പിച്ച പ്രധാനമന്ത്രി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. പിന്നെ പുറത്തേക്ക്. അവിടെ ഹനുമാന് ഗഢി ക്ഷേത്രത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച. അവര്‍ അദ്ദേഹത്തെ കാവി തലപ്പാവും വെള്ളിക്കിരീടവും ഷാളും അണിയിച്ചു.
അതിനു ശേഷം കാറില്‍ രാംലല്ല ക്ഷേത്രത്തിലേക്ക്. അയോധ്യയിലെ താത്കാലിക ക്ഷേത്രമാണിത്. അവിടെയെത്തിയ മോദി ക്ഷേത്രത്തിന് വലം വച്ച് ഭഗവാന് ശ്രീരാമചന്ദ്രന്റെ മുന്‍പിലെത്തി തൊഴുത്, തല കുമ്പിട്ടു കൈവണങ്ങി. പിന്നെ നീണ്ടു നിവര്‍ന്ന് ദണ്ഡ നമസ്ക്കാരം. സാഷ്ടാംഗ പ്രണാമം ചെയ്ത് പുറത്തിറങ്ങി ക്ഷേത്ര കാണിക്കയില്‍ കാണിക്കയിട്ടു.
പുറത്തിറങ്ങി ക്ഷേത്രവളപ്പില്‍ പാരിജാതത്തൈ തട്ട് അതിന് വെള്ളവുമൊഴിച്ചു. അവിടെ നിന്ന് ശിലാന്യാസം നടക്കുന്ന പ്രത്യേക പന്തലില്‍ എത്തി പീഠത്തിലിരുന്നു. അപ്പോഴേക്കും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലും അടക്കമുള്ളവര്‍ പന്തലില്‍ എത്തിയിരുന്നു. മോദി എത്തിയതോടെ ഭൂമി പൂജയാരംഭിച്ചു. രാമനാമങ്ങളും എത്രയെത്ര രഘുനാഥ കീര്‍ത്തനം എന്ന കീര്‍ത്തനവും മുഴങ്ങി. വേദമന്ത്രങ്ങള്‍ ഒഴുകി. 12.15 ഓടെ തുടങ്ങിയ പൂജ 12.45ന് സമാപിച്ചു. കൃത്യം 12.44ന് അഭിജിത്ത് മുഹൂര്‍ത്തത്തില്‍ വെള്ളിശില പാകി. പിന്നെ മോഹന്‍ ഭാഗവതും ആനന്ദി ബെന്‍ പട്ടേലും പുഷ്പാര്‍ച്ചന നടത്തി. ശേഷം പൂജാരിമാരും മോദിയും മോഹന്‍ ഭാഗവത് അടക്കമുള്ളവരും എഴുന്നേറ്റു നിന്നു. തുടര്‍ന്ന് മോദി ആരതിയുഴിഞ്ഞു. ശിലയില്‍ ജലഗന്ധപുഷ്പം അര്‍പ്പിച്ച് തൊഴുതു. തുടര്‍ന്ന് പ്രദക്ഷിണം. പിന്നെ വീണ്ടും പീഠത്തിലിരുന്ന്, രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന പ്രധാനമന്ത്രി പേരും നാളും ഗോത്രവും പറഞ്ഞ് ദക്ഷിണയര്പ്പിച്ചു. പിന്നെ പ്രസാദം തൊട്ടു.
അയോധ്യയില്‍ എത്തിയതു മുതല്‍ മടങ്ങുംവരെ മോദി അടക്കം സകലരും സാമൂഹ്യഅകലം പാലിച്ചാണ് പൂജാദി കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടത്. മാസ്ക്കും ധരിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോദിയെ അനുഗമിച്ചതും സാമൂഹ്യഅകലം പാലിച്ചുതന്നെ. തുടക്കം മുതല്‍ ചടങ്ങുകള്‍ക്ക് പൂര്‍ണ സമാപ്
തിയായ 12.50 വരെ മോദി പീഠത്തില്‍ ചമ്രം പടിഞ്ഞ് തന്നെ ഇരിക്കുകയായിരുന്നു. അക്ഷരാര്‍ഥത്തില്‍ രാമഭക്തനായി, രാമന്റെ പൂജാരിയായി, പുഷ്പാര്‍ച്ചന നടത്തി, ആചാര്യന്മാര് ചൊല്ലിയ വേദമന്ത്രങ്ങള്‍ ഏറ്റുചൊല്ലി. എന്നാല്‍ ഒരു മണിയോടെ പ്രസംഗ വേദിയില്‍ എത്തിയപ്പോള്‍ അന്തരീക്ഷം മാറി. വാഗ്വിലാസത്താല് ജനഹൃദയങ്ങള്‍ കീഴടക്കി രാമജന്മഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ വീറുറ്റ ചരിത്രം വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: