ദുബായ്: ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒന്നാം റാങ്ക് നിലനിര്‍ത്തി. ഉപനായകന്‍ രോഹിത് ശര്‍മയ്ക്കാണ് രണ്ടാം റാങ്ക്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനം നേടി. 871 പോയിന്റോടെയാണ് കോഹ്ലി ഒന്നാം റാങ്കില്‍ തുടരുന്നത്. രോഹിത് ശര്‍മയ്ക്ക് 855 പോയിന്റുണ്ട്. 829 പോയിന്റുള്ള പാക് ബാറ്റ്സ്മാന് അസര്‍ അലിക്കാണ് മൂന്നാം റാങ്ക്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 719 പോയിന്റുമായാണ് ബുംറ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടിനാണ് ഒന്നാം റാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: