ന്യുദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കാന്‍ യുഎഇയിലെത്തുന്ന കളിക്കാര്‍ക്കുള്ള ക്വാറന്റൈന് കാലാവധി മൂന്ന് ദിവസമായി കുറയ്ക്കണമെന്ന് ഐപിഎല്‍ ടീമുകള്‍ ആവശ്യപ്പെട്ടു. ബിസിസിഐ പുറത്തുവിട്ട കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം യുഎഇയിലെത്തുന്ന കളിക്കാര്‍ ആറു ദിവസം ക്വാറന്റൈനില്‍ കളിയണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് മൂന്ന് ദിവസമാക്കണമെന്ന് ഐപിഎല്‍ ടീമുകള്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചു.
നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ച് കളിക്കാര്‍ ആറു ദിവസം യുഎഇയില്‍ ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈനിന്റെ ആദ്യ ദവിസവും മൂന്നാം ദിവസവും ആറാം ദിവസവും കളിക്കാര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകണം. ഈ പരിശോധനകളില്‍ ഫലം നെഗറ്റീവ് ആകുന്ന കളിക്കാര്‍ക്ക് പരിശീലനം ആരംഭിക്കാം.
കൊറോണയെ തുടര്‍ന്ന് മാറ്റിവച്ച പതിമൂന്നാമത് ഐപിഎല്‍ സെപ്തംബര്‍ പത്തൊമ്പത് മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലെ മൂന്ന് വേദികളിലായി നടക്കും. ടീമുകള്‍ ഈ മാസം ഇരുപതിനുശേഷം യുഎഇയിലേക്ക് യാത്രതിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: