തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 കൊറോണ സ്ഥിരീകരിച്ചു. 1234 പേര് രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 79 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധ ഉണ്ടായി. ഒരു ദിവത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. ഏഴുമരണവും ഇന്ന് ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: