തൃശൂര്‍: കൊറോണ കാലത്ത് തീരാനൊമ്പരമായി പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന് (74). കൊറോണയ്ക്ക് കീഴടങ്ങി മരിച്ച വയോധികന്റെ മൃതദേഹം ആചാര വിധികളോടെ സംസ്ക്കരിക്കാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല എന്നത് ഹൃദയവേദന. കുടുംബാംഗങ്ങള്‍ക്കെല്ലാം കൊറോണ പിടിപ്പെട്ടതോടെ സംസ്ക്കാരം നടത്തിയത് അവണൂര്‍ പഞ്ചായത്ത് അധികൃതരുള്പ്പടെയുളള സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം 27നാണ് കോരനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 28 ന് മരിച്ചു. പരിശോധനയില്‍ കൊറോണ് സ്ഥിരീകരിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കെല്ലാം രോഗം പിടി പെട്ടതോടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും ആരുമുണ്ടായില്ല. അടുത്ത ബന്ധുക്കള്‍ അതിന് തയ്യാറായതുമില്ല. ഇതോടെ മൃതദേഹം ഒരാഴ്ച മോര്‍ച്ചറിയിലെ ശീതീകരണ മുറിയില്‍ സൂക്ഷിച്ചു. ഒടുവില്‍ പാലക്കാട് ജില്ലാ ഭരണകൂടം മൃതദേഹം തൃശൂരില്‍ സംസ്ക്കരിക്കാന്‍ തൃശൂര്‍ ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു ഇതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജിലെത്തിച്ച കോരന് അവരുടെ സാന്നിധ്യമില്ലാതെ അന്ത്യ വിശ്രമത്തിന് വഴിയൊരുങ്ങി.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കുരിയച്ചിറ ശ്മശാനത്തിലായിരുന്നു സംസ്ക്കാരം. പിപിഇ കിറ്റുകള്‍ ധരിച്ച് അവണൂര്‍ (2) , തോളൂര്‍ (1) , അടാട്ട് (1) പഞ്ചായത്തുകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്യത്തിലാണ് സംസ്ക്കാരം നടന്നത്. ആംബുലന്‍സും, പിപിഇ കിറ്റുകളും, മറ്റ് സുരക്ഷാ ഉപകരണങ്ങളും ജില്ലാ ഭരണകൂടം ലഭ്യമാക്കി. അവണൂര്‍ പഞ്ചായത്ത് അധികൃതരും കൈ കോര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: