മാനന്തവാടി:പേരിയയില്‍ ആദിവാസി വിഭാഗത്തിലെ പത്തു പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റില്‍ കൊറോണ സ്ഥിരികരിച്ചു. പേര്യ ഇരമനത്തുര് പുലച്ചികുന്ന് കോളനിയില്‍ 10 പേര്‍ക്കാണ് ആന്റി ജന്‍ ടെസ്റ്റില്‍ പരീശോധന ഫലം പോസറ്റീവായത്. കഴിഞ്ഞ ദിവസം പ്രസവത്തിനായി ജില്ല ആശുപത്രിയില്‍ എത്തിയ 24 കാരിക്ക് രോഗം സ്ഥിരികരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോളനിയിലെ 10 പേര്‍ക്ക് രോഗം കണ്ടെത്തിയത്ഇകഴിഞ്ഞ ഞാഴറാഴ്ച്ചച്ചയായിരുന്നു.
പ്രസവത്തിനായി പേര്യ സ്വദേശിനിയായ 24 കാരിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇവരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് 19 സ്ഥിരികരിക്കുകയായിരുന്നു. യുവതി ഇന്നലെ പ്രസവിച്ചു കൂട്ടിയുടെ പരീശോധന ഫലം നൈഗറ്റീവായിരുന്നു . ഇതേ തുടര്‍ന്ന് ഇന്നലെ പേര്യ ഇരമനത്തുര് പുലച്ചികൂന്ന് കോളനിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 10 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയായിരുന്നു. ഇന്നും പ്രദേശത്തെ വിവിധ കോളനികളില്‍ പരീലശാധന നടക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച 24 കാരിയുടെ ഭര്‍ത്താവിന് വാളാട് പ്രദേശത്തെ കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഇതിലുടെയായിരിക്കാം രോഗം പകര്‍ന്നത് എന്നാണ് നിഗമനം. ഇതോടെ പ്രദേശത്തെ മുഴുവന്‍ കോളനികളിലും പരിശോധന നടത്താനുള്ള തയ്യാറയെടുപ്പിലാണ് ആരോഗ്യ വകുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: