വെഞ്ഞാറമൂട്: വയ്യേറ്റ് മാണിക്കോട് ക്ഷേത്രത്തിനു സമീപം പുതിയതായി കള്ള് ഷാപ്പ് ആരംഭിക്കുന്ന നടപടിക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബിജെപിയും യുവമോര്‍ച്ചയും രംഗത്ത്. നെല്ലനാട് പഞ്ചായത്ത് കമ്മറ്റികളുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വയ്യേറ്റ് നടന്ന പ്രതിഷേധ കൂട്ടായ്മ ബിജെപി വാമനപുരം മണ്ഡലം പ്രസിഡന്റ് എസ്.ആര്. രജികുമാര്‍ ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രദീഷ് മനോഹരന് അധ്യക്ഷനായിരുന്നു. നെല്ലനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മാമൂട് മധു , ജനറല്‍ സെക്രട്ടറി ചന്തു വെഞ്ഞാറമൂട്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കീഴായികോണം ഭാസി, കമ്മറ്റിയംഗങ്ങളായ കീഴായിക്കോണം മോഹനന്, മണ്ഡലം കമ്മറ്റിയംഗമായ ഭഗവതികോണം രവി, മഹിളാമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ശാന്തി സന്തോഷ്, വയ്യേറ്റ് മണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: