കാസര്‍കോട്: കാസര്‍കോട് തീരദേശ മേഖലയില്‍ കോവിഡ് സമൂഹ്യ വ്യാപനം നടന്നിട്ടും സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാതെ മത്സൃതൊഴിലാളികളെ വന്‍ അപകടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ധനജ്ഞയന്‍ മധൂര്‍ പറഞ്ഞു. രോഗം എവിടെ നിന്നാണ് വന്നതെന്ന് അറിയാത്ത സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാന്‍ സര്‍ക്കാറും ജില്ലാ ഭരണകൂടവും തയ്യാറാവാണം.
കുറച്ച് ദിവസങ്ങളിളായി അവിടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ കണക്കുകള്‍ വളരെ കൂടുതലാണ്. എത്രയും പെട്ടെന്ന് തീരദേശത്ത് തന്നെ കോറെന്ന്റെന് സെന്റര്‍ ആരംഭിക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും നിയമിക്കുകയും വേണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനജ്ഞയന്‍ മധൂര്‍ ആവശ്യപ്പെട്ടു. ആയിരത്തോളം കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖയില്‍ സ്ഥിതി ഇത്രയും ഗൗരവകരമായിട്ടും സര്‍ക്കാറും ജില്ലാ ഭരണകൂടവും യാതോരുവിധ സജ്ജീകരണങ്ങളും അടിയന്തിര ഇടപെടലും നടത്തിയിട്ടില്ല.
പ്രദേശത്ത് നിലനില്‍ക്കുന്ന ഭയാസക്തിയും ഒറ്റപ്പെടുത്തലും സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എത്രയും പെട്ടെന്ന് ബോധവല്‍ക്കണം നടത്തണം. കോവിഡ് പോസിറ്റിവായവരെ പ്രവേശിപ്പിച്ച ഹോസ്പിറ്റലുകളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്ന് വരുന്നത് പരിഹരിക്കണം. ഈ സാഹചര്യത്തില്‍ ജോലിക്ക് പോവാതെ കുറേ നാളുകളായി കഷ്ടത അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമായി നേരത്തെ പ്രഖ്യാപിച്ച 2000 രൂപ പോലും പല കുടുംബങ്ങള്‍ക്കും ലഭിച്ചിട്ടില്ല. പാവപ്പെട്ട മത്സൃ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്ക്കാന് സര്‍ക്കാറും ജില്ലാ ഭരണകൂടവും തയ്യാറാവാണമെന്ന് ധനജ്ഞയന്‍ മധൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: