നെടുങ്കണ്ടം: കൊറോണ ബാധിച്ചു മരിച്ച തൂക്കുപാലം വട്ടുപാറ സ്വദേശിനിയുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്. മേഖല കേന്ദ്രീകരിച്ച് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ ആരോഗ്യവകുപ്പ് നീക്കം തുടങ്ങി. ഉറവിടം കണ്ടെത്തുകയെന്നതാണ് പരിശോധനയുടെ ലക്ഷ്യം. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലായി ഉള്‍പ്പെടുന്ന തൂക്കുപാലവും പരിസര പ്രദേശങ്ങളിലുമായി സമ്പര്‍ക്ക പട്ടികയില്‍ 269 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ച ബന്ധുക്കള്‍ 2 തവണ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതോടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തി.
വീട്ടമ്മയെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടറും മുഴുവന്‍ ജോലിക്കാരും നിരീക്ഷണത്തിലാണ്. നെടുങ്കണ്ടം പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ പെടുന്ന 54 പേരേ പ്രൈമറി, സെക്കന്‍ഡറി ലിസ്റ്റുകളില്‍ പെടുത്തി നിരീക്ഷണത്തിലാക്കി. കരുണാപുരം 1, 2, 3 പാമ്പാടുംപാറ 4 വാര്‍ഡുകളില്‍ ഉള്ളവരുടെ വിവരങ്ങളാണ് ശേഖരിച്ച് സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
കഴിഞ്ഞ 25 നാണ് പനിയും ശ്വാസംമുട്ടലും വഷളായതിനെ തുടര്‍ന്ന് വട്ടുപാറ കളത്തില്‍ വീട്ടില്‍ ഏലികുട്ടി ദേവസ്യ (58) തൂക്കുപാലം അര്‍പ്പണ ആശുപത്രിയില്‍ ചികിത്സ തേടിയത്. അസുഖം കുറയാത്തതിനെ തുടര്‍ന്ന് 26-നും 27-നും ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ 23, 24 തീയതികളില്‍ മറ്റൊരു കൊറോണ രോഗിയും ചികിത്സ തേടി അര്‍പ്പണ ആശുപത്രിയില്‍ എത്തിയിരുന്നു.
ഇതോടെ ആശുപത്രി ഉടമയായ ഡോക്ടറോടും 2 നഴ്സുമാരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 30ന് ഏലിക്കുട്ടി കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: