തര്‍ക്കങ്ങളും അവകാശവാദങ്ങളും കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും അയോധ്യ ശാന്തമായിരുന്നു. ക്ഷേത്ര നഗരങ്ങളിലെ ആത്മീയ ശാന്തത. ശ്രീരാമ ജന്മത്താല് പുണ്യമായ സാകേതിനെ തഴുകിയൊഴുകുന്ന സരയൂ തീരത്തെ സ്നാനഘട്ടങ്ങള്‍, ലക്ഷ്മണ് ഗഡി, ഹനുമാന് ഗഡി, കനക്ഭവന്‍, സീതാരസോയി, തീര്‍ത്ഥ് കാ താകൂര്‍, ഇനിയും പൂര്‍ത്തിയാകാത്ത രാമജന്മഭൂമി ക്ഷേത്രം എന്നിവിടങ്ങളില്‍ രാമന്റെ സ്മരണ തുടിക്കുന്നു. എങ്കിലും ആയിരക്കണക്കിന് സഞ്ചാരികളെയും തീര്‍ത്ഥാടകരെയും ഈ പുണ്യനഗരി ആകര്‍ഷിക്കുന്നു.
സാക്ഷാല്‍ വൈവസ്വത മനു സ്ഥാപിച്ചതാണ് കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അയോധ്യ. സൂര്യവംശ ചക്രവര്‍ത്തിമാരുടെ തലസ്ഥാനം. അയോധ്യ എന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ക്കും ജയിക്കാനാകാത്തത് എന്നാണ്. രാമപുത്രന്‍ ലവനാണ് ഇവിടെ രാമ ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീടത് വിക്രമാദിത്യനും ഗഡ്വാള് രാജാക്കന്മാരും പുനര്‍നിര്‍മിച്ചു.
1528ല്‍ ബാബര്‍ എന്ന മുഗള്‍ ആക്രമണകാരി അത് തകര്‍ത്ത് അടിമത്ത സ്മാരകം പണിതു. 1853-55 കാലഘട്ടത്തില്‍ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് അടച്ചു പൂട്ടിയ ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന്, 1885ല്‍ രഘുവീര്‍ ദാസ് എന്ന പുരോഹിതന് ഹര്‍ജി നല്കി. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള വൈരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് കോടതി അനുമതി നിഷേധിച്ചു.
1934ല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയില്‍ മുഴുകിയ ആറു പേരെ മുസ്ലിങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ വധിച്ചു. ക്ഷേത്ര ഗോപുരം തകര്‍ത്തു. മുസ്ലിങ്ങളെ സത്യം ബോധിപ്പിച്ച് ക്ഷേത്രനിര്‍മ്മാണത്തിന് പ്രേരിപ്പിച്ച അമീര്‍ അലിയെയും, രാമചന്ദ്രദാസ് എന്ന പുരോഹിതനെയും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. 1949ല്‍ വീണ്ടും രാമവിഗ്രഹം പ്രതിഷ്ഠിച്ചു. 1950ല്‍ പൂജ ചെയ്യാന്‍ അനുമതി ചോദിച്ച ഗോപാല്‍ സിംഗ് വിശാരാദ് എന്ന പുരോഹിതന് മുസ്ലിങ്ങളാല്‍ കൊല്ലപ്പെട്ടു. പിന്നീട് നീണ്ട കാലത്തെ നിയമയുദ്ധങ്ങള്‍. എല്‍.കെ. അദ്വാനി, ഉമാ ഭാരതി, കല്യാണ്‍ സിങ് തുടങ്ങി പ്രമുഖ നേതാക്കള്‍ക്കെതിരെ കേസും വിചാരണയും നടന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.
രാമജന്മഭൂമി ന്യാസിനു നേതൃത്വം നല്കിയ മഹന്ത് നൃത്യ ഗോപാല്‍ ദാസ് അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച രാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രാമക്ഷേത്രമുയരുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുക്കാന്‍ പിടിക്കുമ്പോള്‍ അത് ഗുരുദക്ഷിണയാണ്. രാമജന്മഭൂമി പ്രസ്ഥാനത്തിന് രാഷ്ട്രീയമാനങ്ങള്‍ വരുന്നതിനു മുന്നേ, രാമജന്മഭൂമി മുക്തി യജ്ഞസമിതി രൂപീകരിച്ച് മുന്നില്‍ നിന്നു നയിച്ച ഗോരഖ്നാഥ് മഠത്തിലെ മഹന്ത് അവൈദ്യനാഥിനുള്ള യോഗിയുടെ സമര്‍പ്പണം. യോഗിയുടെ ഗുരുവാണ് അവൈദ്യനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: