ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കംകുറിക്കുന്നതിന് മുന്നോടിയായുള്ള സന്ദേശവുമായി മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി. എന്റെ ഹൃദയത്തിലെ സ്വപ്‌നമാണ് നിറവേറുന്നത്. ഭാരതത്തിന്റെ സംസ്‌കാരത്തില്‍ ശ്രീരാമന് പ്രഥമസ്ഥാനമാണുള്ളത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാകും. രാജ്യത്തിന് പുതുശ്രേയസ് പകരുമെന്നും അദ്വാനി പറഞ്ഞു. ശക്തവും ഐശ്വര്യപൂര്‍ണവും ശാന്തവുമായ ഇന്ത്യയുടെ പ്രതീകമായി രാമക്ഷേത്രം മാറുമെന്നെനിക്കുറപ്പുണ്ട്.
സോംനാഥ ക്ഷേത്രം മുതല്‍ അയോധ്യ വരെ നീണ്ടു നിന്ന 1990-ലെ രഥയാത്രയിലൂടെ രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ഒരു നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചത് ഞാന്‍ വിനയപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും അദ്വാനി സന്ദേശത്തില്‍ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ ഭൂമിപൂജയും ശിലാന്യാസത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ എത്തും. ഇന്നലെ വൈകിട്ട് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും അയോധ്യയിലെ രാമജന്മഭൂമിയിലെത്തിയിരുന്നു. ഇന്നു നടക്കുന്ന ചടങ്ങില്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം രാമജന്മഭൂമി പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കാളികളാകും.
രാവിലെ 12.30നും 12.40നും ഇടയിലുള്ള അഭിജീത് മുഹൂര്‍ത്തത്തിലാണ് ഭൂമിപൂജയും ശിലാന്യാസവും നടക്കുന്നത്. രാവിലെ 11.15ന് അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി രണ്ടു വരെ അവിടെ തുടരും. രാമജന്മഭൂമിയിലേക്ക് എത്തുന്നതിന് മുമ്പായി ഹനുമാന്‍ഗാട്ടിയില്‍ മോദി ദര്‍ശനം നടത്തും. പ്രധാന നേതാക്കള്‍ അയോധ്യയില്‍ ഭൂമിപൂജാചടങ്ങില്‍ സംസാരിക്കും. ഇന്നു രാവിലെ ലോകമെങ്ങുമുള്ള രാമഭക്തര്‍ പൂജകളും വൈകിട്ട് ദീപക്കാഴ്ചയും ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: