കോഴിക്കോട്: മലപ്പുറം സ്വദേശിയും മുന്‍ ഓസോണ്‍ എഫ്സി താരവുമായ ഫസ്ലു റഹ്മാനന്‍ ഗോകുലം എഎഫ്സിയുമായി കരാര്‍ ഒപ്പുവച്ചു. സന്തോഷ് ട്രോഫിയിലും കേരള പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്. കൂടാതെ ത്രിപുര ലീഗില്‍ ടോപ്സ്കോററായിരുന്നു ഫസ്ലു.
സാറ്റ് തീരൂരിനു വേണ്ടിയാണ് ഫസ്ലു കളി തുടങ്ങിയത്. രണ്ടു സീസണുകളില്‍ നിന്നായി ഒമ്പത് ഗോളുകള്‍ നേടി. ബെംഗളൂരു സൂപ്പര്‍ ഡിവിഷന് ചാമ്പ്യന്‍സ് ആയ ഓസോണ്‍ എഫ്സിയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ സീസണില്‍ ത്രിപുര ലീഗില്‍ കളിച്ചു, ടോപ് സ്കോററായി.
ഈ പ്രകടനത്തോടെ ഫസലുവിനു ത്രിപുര സന്തോഷ് ട്രോഫി ടീമില്‍ കളിക്കാന്‍ അവസരം കിട്ടി. സന്തോഷ് ട്രോഫിയില്‍ രണ്ടു ഗോളുകള്‍ നേടി. ഗോകുലവുമായി കരാര്‍ ഒപ്പുവച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫസ്ലു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: