ലഖ്നൗ: അയോധ്യ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര. ശ്രീരാമന്‍ എല്ലാവരിലുമുണ്ട്. അയോദ്ധ്യയിലെ ചടങ്ങുകള്‍ ദേശീയ ഐക്യവും സാഹോദര്യവും സാംസ്‌കാരിക തനിമയും ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അയോധ്യ രാമക്ഷേത്രത്തിലൂടെ ഭഗവാന്‍ ശ്രീരാമന്റെ സന്ദേശവും അനുഗ്രഹവും ഇതിലൂടെ എല്ലായിടത്തും എത്തുമെന്നും അവര്‍ ആശംസിച്ചു.ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധു രാമ എന്ന പേരിന്റെ സാരാംശം. രാമന്‍ എല്ലാവരിലുമുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഭഗവാന്‍ രാമനും, സീത മാതാവും, രാമായണവുമെല്ലാം ഇഴുകിച്ചേര്‍ന്നിരിക്കുന്നതാണ്.
രാമായണത്തിലെ കഥകള്‍ നമ്മളെ സാംസ്‌കാരികവും മതപരവുമായ പല കാര്യങ്ങളേയും ഓര്‍മ്മിപ്പിക്കുന്നതാണ്. ആയിരത്തോളം വര്‍ഷങ്ങളായി ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
മൈഥിലി ശരണ്‍ ഗുപ്ത, മഹാപ്രാണ്‍ നിരാണ എന്നീ പ്രശസ്ത കവികളുടെ രാമനെ കുറിച്ചെഴുതിയ വരികളും ട്വീറ്റിനൊപ്പം പ്രിയങ്ക കുറിച്ചു. ബുധനാഴ്ചയാണ് അയോദ്ധ്യയിലെ ഭൂമി പൂജ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തുന്നത്.
ശിലാസ്ഥാപന വേദിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ആകെ അഞ്ച് പേരാണുണ്ടാവുക. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരെയാണ് വേദിയില്‍ ഇരിക്കാന്‍ നിശ്ചിയിച്ചിട്ടുള്ളത്. രാമജന്മഭൂമി ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിപരമ്പരകളുടെ പ്രതിനിധികളായ 135പേര്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെക്കൂടാതെ ചടങ്ങിന് മേല്‍നോട്ടം വഹിക്കും. ക്ഷണക്കത്ത് ആകെ 175 പേര്‍ക്കുമാത്രമാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: