കുന്നത്തൂര്‍: ശാസ്താംകോട്ടയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുരങ്ങന് ചത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ശാസ്താംകോട്ട ക്ഷേത്രത്തിന് തെക്കുഭാഗത്ത് വച്ചാണ് നായ്ക്കള്‍ കൂട്ടത്തോടെ കുരങ്ങനെ അക്രമിച്ചത്.
ക്ഷേത്രത്തിന് പുറത്ത് കഴിയുന്ന ചന്തക്കുരങ്ങുകള്‍ എന്നറിയപ്പെടുന്നവയില് ഒന്നാണ് ആക്രമണത്തിനിരയായത്. കുരങ്ങുകളുടെ ബഹളം കേട്ടെത്തിയ സമീപത്തെ വക്കീല്‍ ഓഫീസുകളിലെ ജീവനക്കാര്‍ കുരങ്ങനെ നായ്ക്കളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചങ്കിലും പരിക്ക് ഗുരുതരമായിരുന്നു.
തുടര്‍ന്ന് ശാസ്താംകോട്ട മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനെ എത്തിച്ച് ചികിത്സിച്ചെങ്കിലും ഏറെ വൈകാതെ കുരങ്ങ് ചത്തു. പിന്നീട് ഫോറസ്റ്റുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോന്നി ഫോറസ്റ്റ് ഓഫീസില്‍ നിന്ന് വനപാലകരെത്തി കുരങ്ങന്റെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തി കോന്നിയിലേക്ക് കൊണ്ടുപോയി. ശാസ്താംകോട്ട മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: