തൊടുപുഴ: കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊടുപുഴ നഗരത്തിന്റെ പരിസര പ്രദേശങ്ങളില്‍ രാത്രി സമയങ്ങളില്‍ നടത്തുന്ന മീന്‍ കച്ചവടത്തിനു പിന്നിലുള്ള താത്പര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടത്തിന്റെ നിരോധനത്തെ മറികടന്നാണ് പലയിടത്തും രാത്രിയില്‍ വലിയ ട്രക്കുകളില്‍ മീന്‍ എത്തുന്നത്. പ്രതിപക്ഷ കക്ഷിയില്‍പെട്ട ഒരു കൗണ്‍സിലറാണ് ഇത്തരം അനധികൃത മീന്‍ കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം മങ്ങാട്ടുകവലയ്ക്ക് സമീപത്തുനിന്നും നിരോധനം ലംഘിച്ച് കച്ചവടം നടത്തിയ ട്രക്ക് പോലീസ് പിടിച്ചെടുത്തിരുന്നു.
രാത്രിയുടെ മറവില്‍ നടത്തുന്ന കച്ചവടത്തിന് പിന്നില്‍ മറ്റെന്തെങ്കിലും രഹസ്യ നീക്കമുണ്ടോ എന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കേണ്ടതാണ്. സ്ഥലങ്ങള്‍ മാറി മാറിയാണ് ഓരോ ദിവസവും വലിയ വാഹനങ്ങള്‍ എത്തുന്നത്. ശക്തമായ നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴും ഇത് മറികടന്ന് മത്സ്യ വാഹനങ്ങള്‍ എത്തുന്നതിന്റെ പിന്നില്‍ ഭരണകക്ഷിയുടെ സ്വാധീനമുണ്ട്.
ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കിയുള്ള പൊതുനിരത്തിലെ കച്ചവടം തടയുവാന്‍ ശക്തമായ നടപടി അധികൃതര്‍ സ്വീകരണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: