തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം ദുരൂഹമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടെ ചെലവഴിക്കേï തുകയാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നു തട്ടിയെടുത്തന്നത്.
സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും 20 ശതമാനം വീതം ഒരു വര്‍ഷത്തേക്ക് പിടിച്ചെടുക്കണമെന്ന കെ.എം. എബ്രഹാം സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവരുമ്പോഴാണ് ഖജനാവിലെ പണം ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവര്‍ തട്ടിയെടുത്തന്നത്.
ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കാട്ടിയ തിടുക്കം, തട്ടിയെടുത്ത പണം വീണ്ടെടുക്കുന്നതിലും ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതിലും സര്‍ക്കാരിനില്ലാത്തത് അത്ഭുതപ്പെടുത്തുന്നു. മുമ്പ് സംസ്ഥാനത്തുണ്ടായ പ്രളയഫണ്ട് തട്ടിപ്പ് കേസിലും സര്‍ക്കാര്‍ നിലപാട് സമാനമായിരുന്നുവെന്നും ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: