ഫീനിക്സ് :അയോദ്ധ്യയില്‍ പുതിയ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ഓഗസ്റ്റ് 5 ന്. ലോകമെമ്പാടുമുള്ള കോടിക്കണക്കായ ശ്രീരാമചന്ദ്ര ഭക്തര്‍ അന്നേദിവസം രാമനാമം ജപിച്ചുകൊണ്ടു ഭാരതഭൂവിലെ അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില് നടക്കുന്ന ഭക്തിനിര്‍ഭരമായ ഭൂമിപൂജാ ചടങ്ങുകളില്‍ ഭാഗഭാക്കാകുമ്പോള്‍ ദൂരെ ഏഴാം കടലിനക്കരെ ശ്രീരാമഭക്തര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തിവെച്ച് ശിലാപൂജ നടത്തും.
വടക്കേ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈന്ദവരുടെ കൂട്ടായ്മയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലാണ് മേഖലയിലെ 1008 ഹിന്ദു ഭവനങ്ങളില്‍ ശിലാപൂജ സംഘടിപ്പിക്കുന്നത് .ഓഗസ്റ്റ് 4 ന് 08.00 PM EST ക്കാണ് (05.00 PM PST) ശിലാപൂജ ചടങ്ങുകള്‍ ആരംഭിക്കുക .ഈ 1008 ഭവനങ്ങളില്‍ നിലവിളക്ക് കൊളുത്തിവെച്ച് വൃത്തിയാക്കിയ ഒരു ശിലയില്‍ രാമക്ഷേത്രത്തിനുള്ള ഒരു ശിലയെ സങ്കല്‍പ്പിച്ച് ശിലാപൂജ നിര്‍വ്വഹിക്കേണ്ടതാണ് .ഇതോടൊപ്പം ഓരോ ഭവനത്തില്‍നിന്നും 10 ഡോളറില്‍ കുറയാത്ത ഒരു സംഖ്യ രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സമര്‍പ്പാന്‍ അഭ്യര്്ത്ഥിക്കുന്നതായി കെ എച്ച് എന്‍ എ പ്രസിഡന്റ് സതീഷ് അമ്പാടി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജീവ് ഭാസ്കരന് : (516 )395 -9480
വിശ്വനാഥന് പിള്ള : (484 )802 -5682
രതീഷ് നായര്‍ :(703 )624 -1393
പ്രതികരിക്കാൻ ഇവിടെ എഴുതുക: