കൊല്ലം: യുവമോര്‍ച്ച കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് അഡീഷണല്‍ സെക്രട്ടറിയെ ഉപരോധിച്ചു. കോവിഡിന്റെ മറപിടിച്ച് മിനിട്സ് തിരുത്തിയെന്ന ഗുരുതര ക്രമക്കേട് നടത്തിയ മേയര്‍ ഹണി ബഞ്ചമിന് രാജിവെച്ച് പുറത്തു പോകണം എന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ബിജെപി മണ്ഡലം പ്രസിഡന്റ് സാം രാജ് യുവമോര്‍ച്ച ജില്ലാ ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ബിജെപി മണ്ഡലം ഭാരവാഹികളായ ദേവദാസ്, കൃഷ്ണകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ബിനോയി മാത്യൂസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജൂണ്‍ 22ന് കൊല്ലം കോര്‍പ്പറേഷനില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ 129 പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കൊടുത്തുകൊണ്ട് കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായി മിനിട്സ് പാസാക്കുകയും പിന്നീട് മിനിറ്റ്സ് തിരുത്തി പ്രവര്‍ത്തി നമ്പറായ 1209 /1920 പ്രവര്‍ത്തി ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞതിനുശേഷം സ്വകാര്യവ്യക്തികളുടെ ഭൂമി കൈയേറ്റം പുറംലോകം അറിയാതിരിക്കാന്‍ കോര്പ്പറേഷന് മേയര്‍ അട്ടിമറിച്ചുയെന്നും റെയില്‍വേ ഭൂമി കോര്പ്പറേഷന് ബസ് ടെര്‍മിനല്‍ പണിയുന്നതിന് വിട്ടു നല്‍കുകയും എന്നാല്‍ ഹണി ബഞ്ചമിന് നേതൃത്വത്തില്‍ ആ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യുകയും പുറത്തറിയാതിരിക്കാന്‍ മതില് കെട്ടല്‍ അട്ടിമറിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: