ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഗുസ്തിതാരങ്ങള്‍ കുറഞ്ഞത് നാല് മെഡലുകളെങ്കിലും നേടുമെന്ന് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് ബജ്രംഗ് പൂനിയ.
ഒളിമ്പിക്സിനെക്കാള് കടുത്ത പോരാട്ടം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ മികവ് കാട്ടി. ഇന്ത്യന്‍ താരങ്ങളൊക്കെ മികച്ച ഫോമിലുമാണ്. ടോക്കിയോ ഒളിമ്പിക്സില്‍ മൂന്നോ നാലോ മെഡലുകള്‍ നേടുമെന്നും പൂനിയ പറഞ്ഞു. സ്പോര്‍ട്ട്ലൈറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സ് കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ ബജ്രംഗ് പൂനിയ, ദീപക് പൂനിയ, വിനേഷ് ഫോഗട്ട്, രവികുമാര്‍ ദാഹിയ എന്നിവര്‍ മെഡലുകള്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: