പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികള്‍ ഒഴിയുന്നു. ഇപ്പോള്‍ ആകെയുള്ളത് കോവിഡ് രോഗികള്‍ ഉള്‍പ്പെടെ 210 പേര്‍ മാത്രം. ഇതില്‍ ഇരുന്നൂറ് രോഗികള്‍ കോവിഡ് രോഗികളാണ്. ആയിരത്തി ഒരുന്നൂറോളം ബെഡുകളുള്ള ആശുപത്രിയിലെ മറ്റ് വാര്‍ഡുകള്‍ അടച്ചിട്ട നിലയിലാണ്. ഗൈനക്കോളജിയില്‍ ആറുപേരും മറ്റുവിഭാഗങ്ങളില്‍ നാലുപേരുമാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിവരെയുള്ള കണക്ക്.
കോവിഡ് ബാധയുടെ ഭീതിദമായ വിവരങ്ങള്‍ പുറത്തുവന്നുതുടങ്ങിയതോടയാണ് രോഗികള്‍ ഇങ്ങോട്ട് വരാതെയായത്. സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങളിലെ ബെഡുകള്‍ ഒരു വാര്‍ഡിലേക്ക് മാത്രമായി ചുരുക്കിയെങ്കിലും അവിടെയും രോഗികളില്ല. ഇന്നലെ പുതുതായി രണ്ട് സ്റ്റാഫ് നേഴ്‌സുമാര്‍ക്ക് കൂടി ഇവിടെ കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടുണ്ട്. 36 പിജി ഡോക്ടര്‍മാരില്‍ ഇരുപതുപേരും ചികില്‍സയിലാണ്. പുതുതായി രോഗികളാരും തന്നെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പോലും എത്തുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രി കോമ്പൗണ്ടിലെ പഴയ ടിബി വാര്‍ഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുന്നതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ വരാന്‍ മടിക്കുന്നതിനാല്‍ നവീകരണ ജോലികള്‍ ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: