തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 801 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കേരളത്തില്‍ ഉറവിടം അറിയാത്ത 40 രോഗികളാണുള്ളത്. ആകെ 506 ഹോട്ട് സ്പോട്ടുകള്‍. 815 പേര് രോഗമുക്തര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കെഎസ്ഇ 6. ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ പെരുമ്പഴുതൂര്‍ സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴയിലെ നൂറനാട് സ്വദേശി ശശിധരന് (52) എന്നിവരാണ് ഇന്ന് രോഗംമൂലം മരണമടഞ്ഞത്.
പോസിറ്റിവായവരുടെ ജില്ല തിരിച്ചുള്ള പട്ടിക:
- തിരുവനന്തപുരം 205
- കൊല്ലം 57
- ആലപ്പുഴ 101
- പത്തനംതിട്ട 36
- കോട്ടയം 35
- ഇടുക്കി 26
- എറണാകുളം 106
- തൃശൂര്‍ 85
- പാലക്കാട് 59
- കോഴിക്കോട് 33
- വയനാട് 31
- മലപ്പുറം 85
- കണ്ണൂര്‍ 37
- കാസര്‍ഗോഡ് 66
കഴിഞ്ഞ 24 മണിക്കൂറിനകം 19,343 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. നിലവില്‍ 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 10,779 പേര് ആശുപത്രികളില്‍ മാത്രം ചികിത്സയിലുള്ളവരാണ്. ഇന്നു മാത്രം 1115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 11,484. ഇതുവരെ ആകെ 4,00,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1254 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
- തിരുവനന്തപുരം 253
- കൊല്ലം 40
- പത്തനംതിട്ട 59
- ആലപ്പുഴ 50
- കോട്ടയം 55
- ഇടുക്കി 54
- എറണാകുളം 38
- തൃശൂര്‍ 52
- പാലക്കാട് 67
- മലപ്പുറം 38
- കോഴിക്കോട് 26
- വയനാട് 8
- കണ്ണൂര്‍ 25
- കാസര്‍കോട് 50
പ്രതികരിക്കാൻ ഇവിടെ എഴുതുക: