തൃശൂര്‍: ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 484 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 12 പേര് മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1591 പേര് പോസിറ്റീവായി. 63 പേര് നെഗറ്റീവായി. ഇതുവരെ ആകെ 1088 പേര് നെഗറ്റീവായി.
ഉറവിടം അറിയാത്ത ഒരു കേസടക്കം സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7 പേര് വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി വന്നവരാണ്. ഇതില്‍ വടമ ക്ലസ്റ്റര്‍-19, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍-7, ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്റര്‍-ആറ്, പട്ടാമ്പി ക്ലസ്റ്റര്‍-രണ്ട്, ചാലക്കുടി ക്ലസ്റ്റര്‍-2, ശക്തന് മാര്‍ക്കറ്റ് ക്ലസ്റ്റര്‍-ഒന്ന്, ഇരിങ്ങാലക്കുട കെഎല്‍എഫ് ക്ലസ്റ്റര്‍-ഒന്ന് എന്നിവയാണ് ക്ലസ്റ്റര്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍. മറ്റ് സമ്പര്‍ക്കം വഴി 12 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.
സമ്പര്‍ക്ക കേസുകള്‍
വടമ ക്ലസ്റ്റര്‍ 19 പേര്: എല്ലാവരും മാള സ്വദേശികള്‍. 35 വയസ്സ് പുരുഷന്, 45 വയസ്സ് പുരുഷന്, 2 വയസ്സ് ആണ്‍കുട്ടി, 34 വയസ്സ് സ്ത്രീ, 12 വയസ്സ് ആണ്‍കുട്ടി, 12 വയസ്സ് ആണ്‍കുട്ടി, 46 വയസ്സ് സ്ത്രീ, 47 വയസ്സ് സ്ത്രീ, 25 വയസ്സ് പുരുഷന്, 52 വയസ്സ് പുരുഷന്, 2 മാസം പെണ്‍കുട്ടി, 59 വയസ്സ് സ്ത്രീ, 5 വയസ്സ് ആണ്‍കുട്ടി, 31 വയസ്സ് സ്ത്രീ, 39 വയസ്സ് പുരുഷന്, 88 വയസ്സ് സ്ത്രീ, 57 വയസ്സ് സ്ത്രീ, 70 വയസ്സ് സ്ത്രീ, 36 വയസ്സ് സ്ത്രീ.
ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഏഴ് പേര്: കൊടകര സ്വദേശി – 58 വയസ്സ് സ്ത്രീ, അന്നമനട സ്വദേശി – 10 വയസ്സ് പെണ്‍കുട്ടി, താന്ന്യം സ്വദേശി – 6 വയസ്സ് ആണ്‍കുട്ടി, മാടക്കത്തറ സ്വദേശി – 33 വയസ്സ് സ്ത്രീ, ചാഴൂര്‍ സ്വദേശി – 10 വയസ്സ് പെണ്‍കുട്ടി, ചാഴൂര്‍ സ്വദേശി – 4 വയസ്സ് പെണ്‍കുട്ടി, ചാഴൂര്‍ സ്വദേശി – 18 വയസ്സ് ആണ്‍കുട്ടി
കെഎസ്ഇ ക്ലസ്റ്റര്‍ ആറ് പേര്: പുത്തന്‍ച്ചിറ സ്വദേശി – 43 വയസ്സ് പുരുഷന്, പുത്തന്‍ച്ചിറ സ്വദേശി – 47 വയസ്സ് സ്ത്രീ, ചെട്ടിക്കുളം സ്വദേശി – 21 വയസ്സ് പുരുഷന്, വേളൂക്കര സ്വദേശി – 42 വയസ്സ് പുരുഷന്, വേളൂക്കര സ്വദേശി – 65 വയസ്സ് സ്ത്രീ, ചേര്‍പ്പ് സ്വദേശി – 8 വയസ്സ് ആണ്‍കുട്ടി.
പട്ടാമ്പി ക്ലസ്റ്റര്‍ രണ്ട് പേര്: വടക്കാഞ്ചേരി സ്വദേശി – 65 വയസ്സ് പുരുഷന്, കടവല്ലൂര്‍ സ്വദേശി – 24 വയസ്സ് സ്ത്രീ.
ചാലക്കുടി ക്ലസ്റ്റര്‍ രണ്ട് പേര്: ചാലക്കുടി സ്വദേശി – 4 വയസ്സ് പെണ്‍കുട്ടി, ചാലക്കുടി സ്വദേശി – 33 വയസ്സ് സ്ത്രീ.
ശക്തന് മാര്‍ക്കറ്റ് ക്ലസ്റ്റര്‍: വില്‍വട്ടം സ്വദേശി – 34 വയസ്സ് പുരുഷന്
കെഎല്‍എഫ് ക്ലസ്റ്റര്‍: പറപ്പൂക്കര സ്വദേശി – 34 വയസ്സ് പുരുഷന്
ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കരിമത്ര സ്വദേശി – 35 വയസ്സ് സ്ത്രീ.
മറ്റ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ 12 പേര്: തളിക്കുളം സ്വദേശി – 25 വയസ്സ് സ്ത്രീ, പോട്ട സ്വദേശി – 42 വയസ്സ് പുരുഷന്, കൂടപ്പുഴ സ്വദേശി – 57 വയസ്സ് പുരുഷന്, തോളൂര്‍ സ്വദേശി – 56 വയസ്സ് പുരുഷന്, തോളൂര്‍ സ്വദേശി – 22 വയസ്സ് പുരുഷന്, നടത്തറ സ്വദേശി – 54 വയസ്സ് പുരുഷന്, കാട്ടാക്കാമ്പാല്‍ സ്വദേശി – 62 വയസ്സ് പുരുഷന്, കാട്ടാക്കാമ്പാല്‍ സ്വദേശി – 22 വയസ്സ് പുരുഷന്, പറപ്പൂക്കര സ്വദേശി – 85 വയസ്സ് സ്ത്രീ, തൃശൂര്‍ കോര്പ്പറേഷന് സ്വദേശി – 54 വയസ്സ് പുരുഷന്, പുത്തന്‍ച്ചിറ സ്വദേശി – 58 വയസ്സ് പുരുഷന്, പുത്തന്‍ച്ചിറ സ്വദേശി – 47 വയസ്സ് സ്ത്രീ.
കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
തൃശൂര്‍: രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലയിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളിലെ 22 വാര്‍ഡ്/ഡിവിഷനുകളെ കണ്ടൈന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി കളക്ടര്‍ ഉത്തരവിട്ടു. 7 വാര്‍ഡ്/ഡിവിഷനുകളെ പുതുതായി കണ്ടൈന്‍മെന്റ് സോണാക്കി. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.
പാവറട്ടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്തിലെ 3,4,12 വാര്‍ഡുകള്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാര്‍ഡുകള്‍, എറിയാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാംവാര്‍ഡ്, കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്,10 വാര്‍ഡുകള്‍, കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ഒന്ന്, ഒന്‍പത്, 16 വാര്‍ഡുകള്‍, താന്ന്യം ഗ്രാമപഞ്ചായത്തിലെ നാല്, ഒന്‍പത്, 10, 14, 17 വാര്‍ഡുകള്‍ എന്നിവയെയാണ് കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയത്.
അതേസമയം, തൃശൂര്‍ കോര്‍പ്പറേഷനിലെ 7,11 ഡിവിഷനുകള്‍, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, അവണൂര്‍ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, കൊടകര ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡ്, വടക്കാഞ്ചേരി നഗരസഭയിലെ 31 -ാം ഡിവിഷന് എന്നിവയെ പുതിയതായി കണ്ടൈന്‍മെന്റ്് സോണാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റു പ്രദേശങ്ങളില്‍ കണ്ടൈന്‍മെന്റ് നിയന്ത്രണം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: