തൃശൂര്‍: ഇരുളിലാണ്ട ഒരു ജീവിതത്തിന് താങ്ങാവുകയാണ് അളഗപ്പനഗറിലെ സേവാഭാരതി പ്രവര്‍ത്തകര്‍. വട്ടണാത്രയിലുള്ള 45കാരനായ കൃഷ്ണന്‍കുട്ടി മാനസിക വൈകല്യമുള്ളയാളാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യയും കുട്ടികളും അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി.
നാല് വര്‍ഷം മുന്‍പ് അമ്മ മരിച്ചു. അമ്മയുടെ മരണം നാട്ടുകാര്‍ അറിഞ്ഞത് ദിവസങ്ങള്‍ക്കു ശേഷം മൃതദേഹത്തില്‍ നിന്ന്് ദുര്‍ഗന്ധം പുറത്തു വന്നപ്പോഴാണ്. നിലം പൊത്താവുന്ന മേല്‍ക്കൂരയ്ക്ക് കീഴില്‍ മുഷിഞ്ഞ പായയിലുള്ള കൃഷ്ണന്‍കുട്ടിയുടെ ജീവിതം പഞ്ചായത്ത് അധികൃതരാണ് സേവാഭാരതി പ്രവര്‍ത്തകരെ അറിയിച്ചത്. പട്ടിണിയില്‍ ഉറ്റവര്‍ ഉപേക്ഷിച്ച കൃഷ്ണന്‍കുട്ടിയുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു. ജില്ലാ നേതൃത്വം ഇടപെട്ട് കൊല്ലം ജില്ലയിലെ പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതിയുടെ സാന്ത്വനം സേവാ കേന്ദ്രത്തില്‍ സംരക്ഷണം ഏര്‍പ്പാടാക്കി.
പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി, വാര്‍ഡ് മെമ്പര്‍ പ്രദീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവര്‍ എല്ലാ സഹായങ്ങളും നല്കി. സേവാഭാരതി ആമ്പല്ലൂര്‍ ജോയിന്റ് സെക്രട്ടറി സതീഷ്കുമാര്‍ തെക്കൂട്ട്, വൈസ് പ്രസിഡന്റ് രാജന് കീഴില്ലം, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രജോഷ് കീളത്ത്, സെക്രട്ടറി ജിനേഷ് കല്ലട എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: